Hot NewsQatar

ഖത്തർ സർക്കാർ സർവ്വീസിൽ പാർട്ട് ടൈമായി ജോലി ചെയ്യാനുള്ള ഓപ്‌ഷൻ അനുവദിക്കുന്നു

ഖത്തർ സർക്കാർ സർവ്വീസിൽ ടൈം വർക്ക് അഭ്യർത്ഥന സേവനം അനുവദിക്കുന്നു. സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോ, കാബിനറ്റ് റെസല്യൂഷൻ നമ്പർ 1 അനുസരിച്ച്, “മവാർഡ്” സിസ്റ്റത്തിൽ പാർട്ട് ടൈം വർക്ക് അഭ്യർത്ഥന സേവനം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.

സർക്കാർ ഏജൻസികളിലെ പാർട്ട് ടൈം ജോലി സമയത്തിനുള്ള വ്യവസ്ഥകളും നിയന്ത്രണങ്ങളും സംബന്ധിച്ച് 2021 ലെ നീതിന്യായ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഗസറ്റിന്റെ 15-ാം ലക്കത്തിലാണ് മന്ത്രിസഭാ പ്രമേയം പ്രസിദ്ധീകരിച്ചത്.

സർക്കാർ സ്ഥാപനങ്ങളിലെ പാർട്ട് ടൈം സംവിധാനം വ്യക്തമായ വ്യവസ്ഥകളോടെ നിർവചിക്കപ്പെട്ടിട്ടുണ്ട്, ഖത്തറി ജീവനക്കാർക്ക് അവരുടെ കുടുംബ സാഹചര്യങ്ങൾ കണക്കിലെടുത്ത് കൂടുതൽ വഴക്കമുള്ള ഓപ്ഷനുകൾ നൽകിക്കൊണ്ട് തൊഴിൽ കാര്യക്ഷമത മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു.

ജീവനക്കാരന്റെ അഭ്യർത്ഥന മാനിച്ച് സർക്കാർ ഏജൻസിയുടെ അംഗീകാരത്തോടെ ആഴ്ചയിലെ ജോലി സമയം പകുതിയായി കുറയ്ക്കുന്നതാണ് പ്രമേയം.

പാർട്ട് ടൈം സിസ്റ്റത്തിനുള്ള വ്യവസ്ഥകൾ:

ഖത്തർ പൗരനായിരിക്കണം

ജീവനക്കാരൻ നേതൃസ്ഥാനത്തല്ല

പ്രൊബേഷണറി പിരീഡ് വിജയകരമായി കടന്നിരിക്കണം

ജീവനക്കാരൻ ഒന്നിലധികം സർക്കാർ സ്ഥാപനങ്ങളിൽ ജോലിചെയ്യാൻ പാടില്ല

കുട്ടികളുള്ള ഖത്തറി സ്ത്രീകൾക്ക്, പ്രത്യേകിച്ച് മുലയൂട്ടുന്നവർക്ക് ഈ സംവിധാനം മുൻഗണന നൽകുന്നു. പാർട്ട് ടൈം ജീവനക്കാരിക്ക് മുലയൂട്ടൽ സമയം രണ്ട് മണിക്കൂറാണ്. പ്രസവാവധി അവസാനിച്ച ഉടൻ ആരംഭിക്കുന്ന രണ്ട് വർഷത്തേക്ക് ഇത് ബാധകമാണ്.

റിപ്പോർട്ട് അനുസരിച്ച്, പാർട്ട് ടൈം ജീവനക്കാരുടെ എണ്ണം സർക്കാർ ഏജൻസിയിലെ മൊത്തം ജീവനക്കാരുടെ 15% കവിയാൻ പാടില്ല.

പാർട്ട് ടൈം സമ്പ്രദായമനുസരിച്ച് ജോലി ചെയ്യുന്ന ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെയും അലവൻസുകളുടെയും ബോണസിന്റെയും പകുതിക്ക് മാത്രമാണ് അർഹത. എന്നാൽ ട്രാൻസ്പോർട്ടേഷൻ, ഹൗസിംഗ് അലവൻസ് എന്നിവ പൂർണ്ണമായും ലഭിക്കും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button