പേഴ്‌സണലൈസ്‌ഡ് മെഡിസിനിൽ ഖത്തർ നടത്തുന്ന മുന്നേറ്റത്തിന് അന്താരാഷ്ട്ര അംഗീകാരം

പേഴ്‌സണലൈസ്‌ഡ് മെഡിസിനിൽ ഖത്തർ നടത്തുന്ന മുന്നേറ്റത്തിന് അന്താരാഷ്ട്ര അംഗീകാരം. വൈദ്യശാസ്ത്ര രംഗത്ത് സംഭാവനകൾ നൽകുന്ന ഓർഗനൈസേഷനായ പേഴ്‌സണലൈസ്‌ഡ് മെഡിസിൻ കൊളിഷൻ (PMC) അവരുടെ 2024 മെയ്/ജൂൺ ലക്കത്തിൽ പേഴ്‌സണലൈസ്‌ഡ് മെഡിസിൻ മുന്നോട്ടു കൊണ്ടുപോകാൻ ഖത്തർ നടത്തുന്ന ശ്രമങ്ങളെ എടുത്തു കാണിക്കുകയും പ്രശംസിക്കുകയും ചെയുന്നുണ്ട്.
സാമ്പത്തിക വികസനം ശക്തിപ്പെടുത്താനും രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് പേഴ്‌സണലൈസ്‌ഡ് മെഡിസിൻ തങ്ങളുടെ ദേശീയ ആരോഗ്യ സംരക്ഷണ തന്ത്രത്തിലേക്ക് കൂട്ടിച്ചേർക്കാൻ ഖത്തർ നേരത്തെ തന്നെ പദ്ധതിയിട്ടിട്ടുണ്ടായിരുന്നു. ഇക്കാര്യത്തിൽ രാജ്യം വലിയ രീതിയിലുള്ള മുന്നേറ്റമാണ് നടത്തുന്നത്.
അടുത്തിടെ പിഎംസിക്ക് നൽകിയ ഒരു ബ്രീഫിംഗിൽ, ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) ഉദ്യോഗസ്ഥർ ഖത്തറിന്റെ നാഷണൽ വിഷൻ 2030ൽ പേഴ്‌സണലൈസ്‌ഡ് മെഡിസിൻ്റെ നിർണായക പങ്കിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. പിഎംസി പേഴ്‌സണലൈസ്‌ഡ് മെഡിസിൻ പ്രോത്സാഹിപ്പിക്കുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനും വേണ്ടി വാദിക്കുന്ന സംഘടനയാണ്.
നാഷണൽ വിഷൻ 2030 ആരംഭിച്ചതുമുതൽ, പേഴ്‌സണലൈസ്‌ഡ് മെഡിസിനിൽ ഖത്തർ ശക്തമായ പ്രതിബദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. സ്പെഷ്യലൈസ്‌ഡ് ഹെൽത്ത് കെയർ സേവനങ്ങൾ രാജ്യത്തു നൽകുന്ന പ്രധാന കേന്ദ്രമായ എച്ച്എംസിയിൽ ഈ വർഷം സെൻ്റർ ഫോർ ക്ലിനിക്കൽ പ്രിസിഷൻ മെഡിസിൻ ആൻഡ് ജീനോമിക്‌സ് ഇതിന്റെ ഭാഗമായി സ്ഥാപിച്ചിരുന്നു.
ഈ കേന്ദ്രം ഖത്തറിൻ്റെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളിലെ നിർണായകകേന്ദ്രമായി മാറുമെന്നുറപ്പാണ് ഇത് പേഴ്‌സണലൈസ്‌ഡ് മെഡിസിനുമായി ബന്ധപ്പെട്ട രാജ്യത്തിൻ്റെ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു. വ്യക്തികളുടെ ജൈവികമായ സവിശേഷതകൾ മനസിലാക്കിയതിനു ശേഷം ചികിത്സ നൽകുന്ന രീതിയാണ് പേഴ്‌സണലൈസ്‌ഡ് മെഡിസിൻ.