Qatar
ഖത്തറും ഫ്രാൻസും സംയുക്തമായി ലെബനന് മാനുഷിക സഹായങ്ങൾ നൽകാനാരംഭിച്ചു
ഒക്‌ടോബർ എട്ടിന് ഖത്തറിൽ നിന്നും ഫ്രാൻസിൽ നിന്നുമുള്ള രണ്ട് വിമാനങ്ങൾ ലെബനനിലെ ബെയ്‌റൂട്ടിൽ ലാൻഡ് ചെയ്‌തു, മാനുഷിക സഹായങ്ങളും മെഡിക്കൽ സപ്ലൈകളും ഷെൽട്ടർ ഉപകരണങ്ങളും നൽകുന്നതിന് വേണ്ടിയാണിത്.
ലെബനനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ അടക്കമുള്ള സമീപകാല സംഭവങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഖത്തറും ഫ്രാൻസും തമ്മിലുള്ള പങ്കാളിത്തത്തിൻ്റെ ഭാഗമാണ് ഈ സഹായം.
ഇതിനു പുറമെ ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ടീമും ലെബനനിലെ ജനതക്ക് സഹായവുമായി എത്തിയിട്ടുണ്ട്.