
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഖത്തറിൽ 900-ലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
ഇന്നത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 971 ആണ്, അതിൽ 824 പേർ കമ്മ്യൂണിറ്റിയിൽ നിന്നും 147 പേർ യാത്രക്കാരിൽ നിന്നുമാണ്. രാജ്യത്ത് ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം 5,789 ആയി.
ഇന്ന് മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 629 രോഗികൾ രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരാളെ ഐസിയുവിൽ പ്രവേശിപ്പിച്ചതോടെ നിലവിൽ ഐസിയുവിൽ കഴിയുന്നവരുടെ എണ്ണം 4 ആയി.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 97 കോവിഡ് -19 രോഗികളാണ് നിലവിൽ ആശുപത്രിയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആദ്യമായി പരിശോധന നടത്തിയവരുടെ എണ്ണം 3,212 ആണ്. ഇതുൾപ്പടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,740 പേർ പരിശോധനയ്ക്ക് വിധേയരായി.
ഇതുവരെ നൽകിയ കോവിഡ് -19 വാക്സിൻ ഡോസുകളുടെ എണ്ണം 7,278,111 ആണ്. 1,801,768 വാക്സിൻ ബൂസ്റ്റർ ഡോസുകളും നൽകി.