Qatar
നിരോധിത പുകയിലയും നികുതി വെട്ടിച്ചയച്ച വൻ തോതിലുള്ള സിഗരറ്റും പിടിച്ചെടുത്തു
തേയില കയറ്റുമതിക്കിടയിൽ ഒളിപ്പിച്ച നിരോധിത പുകയില വസ്തുക്കളും വൻതോതിലുള്ള സിഗരറ്റ് കാർട്ടണുകളും കടത്താനുള്ള ശ്രമം ഹമദ് മാരിടൈം കസ്റ്റംസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ പരാജയപ്പെടുത്തി.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോകൾക്കൊപ്പം, പുകയില പദാർത്ഥം മൊത്തം 3,250 കിലോഗ്രാം ഉള്ളതായി കസ്റ്റംസ് പറഞ്ഞു.
ഇതോടൊപ്പം കസ്റ്റംസ് തീരുവയും നികുതിയും വെട്ടിച്ച് കയറ്റി അയച്ച തേയിലക്കുള്ളിൽ ഒളിപ്പിച്ച വൻതോതിലുള്ള സിഗരറ്റുകളും അധികൃതർ പിടിച്ചെടുത്തു. പിടിച്ചെടുത്ത സിഗരറ്റുകളുടെ ആകെ എണ്ണം 700,000 ആണ്.