Hot NewsQatar

ഖത്തറിലെ അടഞ്ഞ സ്ഥലങ്ങളിലെ മാസ്‌ക് നിബന്ധന നീക്കി

ദോഹ: ഖത്തറിൽ അടച്ചിട്ട പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗിക്കാനുള്ള നിർദ്ദേശം നീക്കം ചെയ്യാൻ മന്ത്രിസഭ യോഗം തീരുമാനം. എന്നാൽ ആരോഗ്യ കേന്ദ്രങ്ങൾക്കും പൊതുഗതാഗതങ്ങൾക്കും ഉള്ളിൽ മാസ്‌ക് ഉപയോഗം നിർബന്ധമായി തന്നെ തുടരും.

ഇത് നാളെ, 2022 സെപ്റ്റംബർ 1, മുതൽ പ്രാബല്യത്തിൽ വരും.

അതേസമയം, അടച്ച സ്ഥലങ്ങളിൽ ആയിരിക്കുകയും ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്യേണ്ട തൊഴിൽ സ്വഭാവമുള്ള എല്ലാ ജീവനക്കാരും തൊഴിലാളികളും അവരുടെ ജോലി കാലയളവിൽ മാസ്ക് ധരിക്കേണ്ടതും നിർബന്ധമായി തുടരും.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button