Qatar

അബുദാബി ബിഗ് ടിക്കറ്റിൽ ഭാഗ്യവാനായി ഖത്തർ മലയാളി

ദോഹ: സെപ്റ്റംബർ 8 ശനിയാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ ഖത്തറിലെ പ്രവാസി മലയാളിയെ ഭാഗ്യം തേടിയെത്തി. കഴിഞ്ഞ കുറേ വർഷങ്ങളായി ഖത്തറിൽ താമസിക്കുന്ന രാകേഷ് ശശിധരനാണ് ബിഗ് ടിക്കറ്റിലെ പുതിയ ഭാഗ്യവാൻ.

300,000 ദിർഹം (65,14,120 രൂപ) ആണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രാകേഷ് സ്വന്തമാക്കിയത്. നറുക്കെടുപ്പിൽ രാകേഷ് എടുത്ത 014427 എന്ന ടിക്കറ്റ് നമ്പറിനാണ് പ്രതിവാര മെഗാ സമ്മാനങ്ങളിൽ ഒന്ന് ലഭിച്ചത്.

ഖത്തറിൽ റീട്ടെയിൽ മേഖലയിലാണ് രാകേഷ് ജോലി ചെയ്യുന്നത്. ഒരു സുഹൃത്തുമായി പങ്കിട്ട് ടിക്കറ്റ് വാങ്ങിയ രാകേഷ് ക്യാഷ് പ്രൈസ് തുല്യമായി പങ്കിടുമെന്ന് പറഞ്ഞു. സമ്മാനത്തുക ഭാവിയിൽ മകളുടെ വിദ്യാഭ്യാസത്തിനായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഒക്‌ടോബർ 3 ന് നടക്കുന്ന 20 മില്യൺ ദിർഹമിന്റെ ‘മൈറ്റി’ നറുക്കെടുപ്പിലും തന്റെ ടിക്കറ്റ്‌ മത്സരിക്കുമെന്നതിനാൽ, ഭാഗ്യ പ്രതീക്ഷ അവസാനിപ്പിക്കാതെ കാത്തിരിക്കുകയാണ് രാകേഷ്.

halooq qatar

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button