BusinessQatar

ലോകത്തെ ഏറ്റവും വലിയ ‘സാഫ്രോൺ ഡീലി’ന് കരാർ ഒപ്പിട്ട് ഖത്തർ

ഖത്തറിന് 200 ടൺ ഇറാനിയൻ കുങ്കുമപ്പൂവ് വിതരണം ചെയ്യുന്നതിനുള്ള 300 മില്യൺ ഡോളറിന്റെ കരാറിൽ ഖത്തറും ഇറാനും തിങ്കളാഴ്ച ഒപ്പുവച്ചതായി ഇറാനിയൻ വാർത്താ ഏജൻസി “ഐആർഎൻഎ” റിപ്പോർട്ട് ചെയ്തു.

ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരിയും ദോഹയിലെ ഇറാൻ അംബാസഡർ ഹമീദ്‌രേസ ദെഹ്ഗാനിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കരാർ ഒപ്പിട്ടതെന്ന് ഐആർഎൻഎ റിപ്പോർട്ട് ചെയ്യുന്നു.

കരാറിലെ വ്യവസ്ഥകൾ പ്രകാരം, ആദ്യ ഷിപ്പ്‌മെന്റ് ഒക്ടോബർ ഒന്നിന് ഖത്തറിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കുങ്കുമപ്പൂവിന്റെ ഉത്പാദനത്തിൽ ഇറാൻ ലോകത്ത് ഒന്നാം സ്ഥാനത്താണ്. ഇന്ത്യയും അഫ്ഗാനിസ്ഥാനുമാണ് തൊട്ടുപിന്നിൽ.

“ചുവന്ന സ്വർണ്ണം” എന്ന് വിളിക്കപ്പെടുന്ന കുങ്കുമപ്പൂവ്, വിളവെടുപ്പിന്റെയും ഉൽപാദന പ്രക്രിയയുടെയും സ്വഭാവം കാരണം ലോകത്തിലെ ഏറ്റവും ചെലവേറിയ സുഗന്ധവ്യഞ്ജനമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button