Qatar

തൊഴിലാളികൾക്ക് നിയമപരമായ സംരക്ഷണം നൽകുന്നതിൽ ഖത്തർ മേഖലയിൽ മുൻനിരയിലാണെന്ന് ഐഒഎം ഒഫീഷ്യൽ

ഗാർഹിക തൊഴിലാളികൾക്ക് നിയമപരമായ സംരക്ഷണം നൽകുന്നതിൽ മേഖലയിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ് ഖത്തറെന്ന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനിലെ (ഐഒഎം) ഒരു മുതിർന്ന ഉദ്യോഗസ്ഥ പ്രശംസിച്ചു.

അന്താരാഷ്ട്ര ഗാർഹിക തൊഴിലാളി ദിനത്തിനായുള്ള ദേശീയ മനുഷ്യാവകാശ സമിതി അടുത്തിടെ നടത്തിയ ഒരു സമ്മേളനത്തിൽ ഖത്തറിലെ ഒരു മാധ്യമത്തോട് സംസാരിച്ച ഐഒഎമ്മിന്റെ മൈഗ്രേഷൻ മാനേജ്‌മെന്റ് ഓഫീസർ റൗള ഹമാതി, രാജ്യം മികച്ച പരിഷ്‌കാരങ്ങളാൽ വേറിട്ടുനിൽക്കുന്നുവെന്ന് പറഞ്ഞു. കുടിയേറ്റ തൊഴിലാളികൾക്ക് യഥാർത്ഥ മാറ്റം സംഭവിക്കുന്ന ഒരു മേഖലയുണ്ടെങ്കിൽ അത് ഖത്തറാണെന്നും അവർ അഭിപ്രായപ്പെട്ടു.

ഐഒഎം ഗാർഹിക ജോലികളുമായി ബന്ധപ്പെട്ടു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ഹമാതി പറഞ്ഞു. സമൂഹം ഗാർഹിക ജോലിയെ എങ്ങനെ വീക്ഷിക്കുന്നു, ഗാർഹിക തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അവബോധം വളർത്തുക, അവരെ ബാധിക്കുന്ന തീരുമാനങ്ങളിൽ തൊഴിലാളികളെ ഉൾപ്പെടുത്തുക, അവർക്ക് നീതി ലഭിക്കാൻ സഹായിക്കുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യം.

തൊഴിലാളികളുടെ നീതി ഇപ്പോഴും ഒരു വെല്ലുവിളിയാണെന്ന് അവർ വിശദീകരിച്ചു, കാരണം വീട്ടുജോലി സ്വകാര്യ വീടുകൾക്കുള്ളിലാണ് നടക്കുന്നത്, ഇത് പലപ്പോഴും പൊതുജനങ്ങളുടെ കാഴ്‌ചയിൽ നിന്ന് മറഞ്ഞിരിക്കുന്നു. ഗാർഹിക തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ഖത്തർ നിരവധി മെച്ചപ്പെടുത്തലുകൾ കൊണ്ടുവന്നിട്ടുണ്ട്, അടുത്ത ഘട്ടം ഈ നിയമങ്ങൾ യഥാർത്ഥത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്.

സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി IOM വിവിധ ഗ്രൂപ്പുകളുമായി അടുത്തു പ്രവർത്തിക്കുന്നുണ്ട്, ഗാർഹിക തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനായി കൂടുതൽ പങ്കാളിത്തങ്ങൾ രൂപീകരിക്കപ്പെടുമെന്ന് അവർ പ്രതീക്ഷിക്കുന്നു. ഖത്തറിൽ ഇതിനകം തന്നെ ശക്തമായ ഒരു നിയമവ്യവസ്ഥ നിലവിലുണ്ടെന്നും, അത് ശരിയായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലായിരിക്കണം ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ഹമാതി പറയുന്നു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/LHsDNvsaDtU8kIXlVBkdon

Related Articles

Back to top button