സന്ദർശകരിൽ റെക്കോഡുമായി ഖത്തർ; 2023 ലെത്തിയത് 40 ലക്ഷം പേർ
ഖത്തറിലെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ വാർഷിക സന്ദർശകരുടെ എണ്ണത്തിൽ റെക്കോഡിട്ട് 2023. നാല് ദശലക്ഷം സന്ദർശകരാണ് കഴിഞ്ഞ വർഷം രാജ്യത്തെത്തിയത്. ഖത്തർ ടൂറിസം പ്രഖ്യാപിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഫിഫ ലോകകപ്പും തുടർന്നുണ്ടായ വിനോദസഞ്ചാര പ്രോത്സാഹന പരിപാടികളും രാജ്യത്തിന്റെ ടൂറിസത്തിൽ വിജയം കണ്ടു എന്ന സൂചനയാണ്.
ഖത്തറിലേക്ക് പ്രവേശിക്കാൻ വിസ ആവശ്യമുള്ള യാത്രക്കാർക്കായി വിസ നടപടിക്രമങ്ങൾ ഏകീകരിക്കുന്നതിനും ലളിതമാക്കുന്നതിനുമായി ഹയ്യ പ്ലാറ്റ്‌ഫോമിന്റെ ദീര്ഘിപ്പിക്കൽ ഈ വർഷം ആദ്യം ഖത്തർ പ്രഖ്യാപിച്ചിരുന്നു.
95 രാജ്യങ്ങൾക്ക് ഓൺ അറൈവൽ വിസ അനുവദിച്ച ഖത്തറിന്റെ തുറന്ന യാത്രാ നയങ്ങൾ ഈ ശ്രമങ്ങൾ പൂർത്തീകരിക്കുന്നു. കൂടാതെ, ഖത്തറിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ഇവന്റുകളുടെ കലണ്ടറും ആകർഷകമായ മാർക്കറ്റിംഗ് കാമ്പെയ്‌നുകളും വർദ്ധിച്ച ടൂറിസം കണക്കുകളെ പിന്തുണച്ചിട്ടുണ്ട്.
2023 ലെ ഖത്തറിന്റെ ടൂറിസം ഡാറ്റ പ്രകാരം, സൗദി അറേബ്യയിൽ നിന്നുള്ള സന്ദർശകരാണ് (മൊത്തം അന്താരാഷ്ട്ര വരവിൽ (25.3%) ഒന്നാമത്. ഇന്ത്യ (10.4%) രണ്ടാം സ്ഥാനത്തുണ്ട്. ജർമ്മനി (4.1%), യുകെ (3.9%), കുവൈറ്റ് (3.5%) എന്നിവ തുടർ സ്ഥാനങ്ങളിൽ.
ഇവരിൽ 85% സന്ദർശകരും വിമാന മാർഗം വന്നപ്പോൾ, 14% കര മാർഗവും 1% സന്ദർശകർ കപ്പിലിലുമാണ് രാജ്യത്തെത്തിയത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD