ഇത് ചരിത്രപരമായ നേട്ടം, ഖത്തർ ടീമിനെ പ്രശംസിച്ച് അത്ലറ്റിക്സ് ഫെഡറേഷൻ പ്രസിഡന്റ്

ഈ സെപ്റ്റംബറിൽ ടോക്കിയോയിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയ ഖത്തറിന്റെ പുരുഷ 4×400 മീറ്റർ റിലേ ടീമിനെ ഖത്തർ അത്ലറ്റിക്സ് ഫെഡറേഷൻ (QAF) പ്രസിഡന്റ് മുഹമ്മദ് ഇസ്സ അൽ-ഫദാല പ്രശംസിച്ചു.
കഴിഞ്ഞ ഞായറാഴ്ച്ച ഗ്വാങ്ഷൂവിൽ നടന്ന വേൾഡ് റിലേയിൽ അബ്ദുറഹ്മാൻ സാംബ, ബാസെം ഹെമൈദ, അഷ്റഫ് ഹുസൈൻ ഒസ്മാൻ, അമ്മാർ ഇസ്മായിൽ യാഹിയ ഇബ്രാഹിം എന്നിവർ 3:00.29 മിനിറ്റ് സമയം കൊണ്ട് പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ചു. ഖത്തർ ഈ മത്സരത്തിന് യോഗ്യത നേടുന്നത് ഇതാദ്യമായാണ്.
ഖത്തർ മുമ്പ് പലതവണ ശ്രമിച്ചെങ്കിലും യോഗ്യത നേടാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ഒരു “ചരിത്രപരമായ” നേട്ടമാണെന്നാണ് അൽ ഫദാല ഇതിനെ വിശേഷിപ്പിച്ചത്. ഈ വിജയം ഖത്തറിന്റെ 2030 ദേശീയ ദർശനത്തിന്റെ ഭാഗമാണെന്നും ദക്ഷിണ കൊറിയയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/D4WDfhjld0jFXSYHVlwyf2