ഗാസയിൽ വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ധാരണയിലെത്തി, കരാർ ഞായറാഴ്ച്ച മുതൽ ആരംഭിക്കും
ഹമാസും ഇസ്രായേലും തമ്മിൽ വെടിനിർത്തലും തടവുകാരുമായുള്ള കൈമാറ്റ ഇടപാടും ഉറപ്പാക്കാൻ ഖത്തറും ഈജിപ്‌തും അമേരിക്കയും സഹകരിച്ച് പ്രവർത്തിച്ചതായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി അറിയിച്ചു.
കരാർ 2025 ജനുവരി 19 ഞായറാഴ്ച്ച ആരംഭിക്കുമെന്ന് ബുധനാഴ്ച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കരാറിൻ്റെ ഭാഗമായി ഹമാസ് 33 ബന്ദികളെ മോചിപ്പിക്കും, പകരം പലസ്‌തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. വിശദാംശങ്ങൾ അന്തിമമാക്കാനുള്ള ചർച്ചകൾ ഇരുപക്ഷവും തുടരുകയാണ്.
ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഈജിപ്തിൻ്റെയും അമേരിക്കയുടെയും ശ്രമങ്ങൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു, വെടിനിർത്തൽ വിജയകരമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ മൂന്ന് രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് സ്ഥിരീകരിച്ചു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx