പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) അതിന്റെ ആറ് ആരോഗ്യ കേന്ദ്രങ്ങളിൽ ജൂലൈ മാസത്തിൽ രക്തദാന കാമ്പയിൻ ആരംഭിക്കാൻ ഒരുങ്ങുന്നു.
ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) ബ്ലഡ് ഡോണർ സെന്ററിന്റെ പങ്കാളിത്തത്തോടെ, പൂർണ്ണമായും സജ്ജീകരിച്ച മൊബൈൽ രക്തദാന യൂണിറ്റിലൂടെയാണ് സംരംഭം സംഘടിപ്പിക്കുന്നത്.
2022 ജൂലൈ 3 ഞായറാഴ്ച ആരംഭിക്കുന്ന കാമ്പെയ്‌നിൽ PHCC ജീവനക്കാർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബ്ലഡ് ബാങ്കിന്റെ വിതരണം സമ്പന്നമാക്കുന്നതിനും പരിക്കേറ്റവരുടെയും രോഗികളുടെയും വിവിധ ശസ്ത്രക്രിയകൾക്ക് വിധേയരായവരുടെയും ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് രക്തദാന കാമ്പയിൻ. 2022-ലെ ലോക രക്തദാതാക്കളുടെ ദിനം ആചരിക്കുന്നതിനായാണ് ‘രക്തം ദാനം ചെയ്യുന്നത് ഐക്യദാർഢ്യത്തിന്റെ പ്രവർത്തനമാണ്. പ്രയത്നത്തിൽ ചേരൂ, ജീവൻ രക്ഷിക്കൂ’ എന്ന മുദ്രാവാക്യത്തോടെ പിഎച്സിസി പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.
മൊബൈൽ രക്തദാന യൂണിറ്റ് രാവിലെ 8 മുതൽ 12 വരെ ഇനിപ്പറയുന്ന ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കും:
- അൽ വജ്ബ ഹെൽത്ത് സെന്റർ ഞായറാഴ്ച (ജൂലൈ 3)
- മെസൈമീർ ഹെൽത്ത് സെന്റർ ചൊവ്വാഴ്ച (ജൂലൈ 5)
- ഉമ്മുസ്ലാൽ ഹെൽത്ത് സെന്റർ ബുധനാഴ്ച (ജൂലൈ 20)
- ഖത്തർ യൂണിവേഴ്സിറ്റി ഹെൽത്ത് സെന്റർ വ്യാഴാഴ്ച (ജൂലൈ 21)
- അൽ വക്ര ഹെൽത്ത് സെന്റർ വെള്ളിയാഴ്ച (ജൂലൈ 24)
- ഒമർ ബിൻ അൽ ഖത്താബ് ഹെൽത്ത് സെന്റർ ചൊവ്വാഴ്ച (ജൂലൈ 26)