പാസ്പോർട്ട് സേവന കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം അറിയാം
ഖത്തറിൻ്റെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്, ഏകീകൃത സേവന വകുപ്പുമായി ബന്ധപ്പെട്ട സേവന കേന്ദ്രങ്ങളുടെയും ഓഫീസുകളുടെയും പുതിയ ഔദ്യോഗിക പ്രവൃത്തി സമയം പുറത്തുവിട്ടു.
ഉടനടി പ്രാബല്യത്തിൽ വരുന്ന ഷെഡ്യൂൾ ഇപ്രകാരമാണ്:
– 7AM മുതൽ 12:30PM വരെ: മെസൈമീർ, അൽ ഷഹാനിയ, അൽ റയ്യാൻ, ഉമ്മു സലാൽ, അൽ വക്ര, അൽ ഖോർ, ഉമ്മുൽ സെനീം, അൽ ഷമാൽ കേന്ദ്രങ്ങൾ
– 7AM മുതൽ 1PM വരെ: ഹമദ് മെഡിക്കൽ കോർപ്പറേഷൻ സെൻ്റർ (HMC)
– 7:30AM മുതൽ 1PM വരെ: Lusail centre
– 7AM മുതൽ 3:30PM വരെ: ഖത്തർ എയർവേസ് സെൻ്റർ
– രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ: സൂഖ് വാഖിഫ്, ദി പേൾ, ഖത്തർ ഫിനാൻഷ്യൽ സെൻ്റർ (ക്യുഎഫ്‌സി).
സർക്കാർ സേവനങ്ങളുടെ സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.
സേവനം ഉറപ്പാക്കുന്നതിന് ഈ പുതിയ സമയത്തിനനുസരിച്ച് അവരുടെ സന്ദർശനങ്ങൾ ആസൂത്രണം ചെയ്യാൻ താമസക്കാരോട് നിർദ്ദേശിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5