ലോകകപ്പിനായി ഫുട്ബോൾ ആരാധകരുടെ ഒഴുക്കിനെ മുൻനിർത്തി, ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലും (എച്ച്ഐഎ) ദോഹ ഇന്റർനാഷണൽ എയർപോർട്ട് (ഡിഐഎ) ലും ഫുട്ബോൾ തീമിൽ വിനോദ പരിപാടികൾ ക്രമീകരിച്ചിരിക്കുന്ന പാസഞ്ചർ ഓവർഫ്ലോ ഏരിയ തുറന്നു.
ഈ സൗജന്യ വിശ്രമ സേവനം ഡിസംബർ 31 വരെ രണ്ട് വിമാനത്താവളങ്ങളിലും പ്രവർത്തിക്കും. പുറപ്പെടൽ സമയത്തിന് 4 മുതൽ 8 മണിക്കൂർ വരെ മുൻപെത്തുന്ന എല്ലാ യാത്രക്കാർക്കും ഇത് ലഭ്യമാണ്.
ഡിഐഎയിലെ പാസഞ്ചർ ഓവർഫ്ലോ ഏരിയ പ്രതിദിനം 12,000-ത്തിലധികം യാത്രക്കാരെ സ്വാഗതം ചെയ്യും, അതേസമയം എച്ച്ഐഎയ്ക്ക് പ്രതിദിനം 24,000 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. ഇത് ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും.
വിവിധ ഭക്ഷണ പാനീയ ഓപ്ഷനുകൾ, റീട്ടെയിൽ സ്റ്റോറുകൾ, നിശ്ശബ്ദ മേഖല, ഗെയിമിംഗ് സോൺ, കുട്ടികൾക്കുള്ള ഫുട്ബോൾ പിച്ചുകൾ, ലഗേജ് സ്റ്റോറിംഗ്, ലാസ്റ്റ് ആന്റ് ഫൗണ്ട് ഡെസ്ക്, ഫ്ലൈറ്റ് ഇൻഫർമേഷൻ സ്ക്രീൻ, സൗജന്യ വൈഫൈ ഏരിയ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ആളുകൾക്ക് ആസ്വദിക്കാൻ മറ്റൊരു മികച്ച ഇടം നൽകാനാണ് പാസഞ്ചർ ഓവർഫ്ലോ ഏരിയ ലോഞ്ച് ചെയ്യുന്നതെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പത്രസമ്മേളനത്തിൽ പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu