WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatarsports

ഇനി ഫാൻ ഫെസ്റ്റിവലിന് കാണാം; അൽ ബിദ്ദ പാർക്ക് ഭാഗികമായി അടച്ചു

അൽ ബിദ്ദ പാർക്കിലെ വാദി അൽ സെയിൽ ഏരിയ ഇപ്പോൾ അടച്ചിട്ടിരിക്കുകയാണെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി (SC) അറിയിച്ചു. നവംബറിൽ FIFA ലോകകപ്പ് ആരംഭിക്കുന്നത് വരെ പാർക്ക് ഭാഗികമായി അടച്ചിടും.

2022 നവംബർ 20 മുതൽ ഡിസംബർ 18 വരെ ലോകകപ്പ് കാലത്ത് അൽ ബിദ്ദ പാർക്കിനുള്ളിൽ നടക്കുന്ന ഫിഫ ഫാൻ ഫെസ്റ്റിവലിന് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താനാണ് അടച്ചുപൂട്ടൽ.

അൽ ബിദ്ദ പാർക്കിൽ നടക്കുന്ന ഫിഫ ഫാൻ ഫെസ്റ്റിവലിലേക്ക് ഫുട്ബോൾ ആരാധകർ ഒഴുകിയെത്തും. ഇവിടെ എല്ലാ മത്സരങ്ങളും തത്സമയം കാണിക്കുകയും സ്റ്റേജ് പ്രകടനങ്ങൾ, ഭക്ഷണ-പാനീയ ഔട്ട്ലെറ്റുകൾ, സാംസ്കാരിക പ്രവർത്തനങ്ങൾ, സ്പോൺസർ ആക്ടിവേഷനുകൾ എന്നിവ പ്രദർശിപ്പിക്കുകയും ചെയ്യും.

ഫിഫ ഫാൻ ഫെസ്റ്റിവലിന് 40,000 സന്ദർശകർക്ക് ആതിഥേയത്വം വഹിക്കാനുള്ള ശേഷിയുണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button