Qatar

ഈദ് അൽ അദ്ഹ അവധിക്കാലത്ത് പിഎച്ച്സിസി ആരോഗ്യകേന്ദ്രങ്ങളിൽ എത്തിയത് 16000-ത്തിലധികം പേർ

2025 ജൂൺ 5 മുതൽ 9 വരെയുള്ള ഈദ് അൽ-അദ്ഹ അവധിക്കാലത്ത് തങ്ങളുടെ ആരോഗ്യ കേന്ദ്രങ്ങളിൽ ആകെ 16,867 സന്ദർശകർ എത്തിയതായി പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) അറിയിച്ചു. ഖത്തറിലെ വിവിധ പ്രദേശങ്ങളിലായി 21 ഓൺ-കോൾ ആരോഗ്യ കേന്ദ്രങ്ങൾ വഴിയാണ് ഈ സേവനങ്ങൾ നൽകിയത്. സ്‌പെഷ്യൽ ക്ലിനിക്കുകൾ, എമർജൻസി കെയർ യൂണിറ്റുകൾ, ടെലിമെഡിസിൻ (ഓൺലൈൻ) കൺസൾട്ടേഷനുകൾ എന്നീ സർവീസുകൾ ഈ ഹെൽത്ത് സെന്ററുകൾ വാഗ്ദാനം ചെയ്‌തു.

ആകെയുള്ള സന്ദർശകരിൽ 7,528 പേർ ഫാമിലി മെഡിസിൻ ക്ലിനിക്കുകളിലും 896 പേർ ജനറൽ ഡെന്റിസ്ട്രി ക്ലിനിക്കുകളിലേക്കുമാണ് എത്തിയത്. അൽ മഷാഫ്, അൽ സദ്ദ്, അബുബക്കർ അൽ സിദ്ദീഖ്, അൽ റുവൈസ്, അൽ ഷീഹാനിയ, അൽ കബാൻ, ഗരാഫത്ത് അൽ റയ്യാൻ, റൗദത്ത് അൽ ഖൈൽ, മുഐതർ, ഉം സലാൽ, ലീബൈബ്, അൽ കരാന എന്നീ 12 ആരോഗ്യ കേന്ദ്രങ്ങളിലെ എമർജൻസി കെയർ യൂണിറ്റുകളിൽ എത്തിയ 6,560 കേസുകളും ഇതിൽ ഉൾപ്പെടുന്നു. ഓരോ കേസും എത്രത്തോളം ഗുരുതരമാണെന്നതിനെ അടിസ്ഥാനമാക്കിയാണ് ചികിത്സിച്ചത്.

അവധിക്കാലത്ത് ചില സ്‌പെഷ്യൽ ക്ലിനിക്ക് സർവീസുകളും ലഭ്യമായിരുന്നതായി പിഎച്ച്സിസി അറിയിച്ചു. അതിൽ ഇവ ഉൾപ്പെടുന്നു:

ഐ ക്ലിനിക് (ഒഫ്‌താൽമോളജി): 241 സന്ദർശകർ

ചെവി, മൂക്ക്, തൊണ്ട എന്നിവക്കുള്ള ക്ലിനിക് (ഇഎൻടി): 215 സന്ദർശകർ

സ്‌കിൻ ക്ലിനിക് (ഡെർമറ്റോളജി): 207 സന്ദർശകർ

പ്രീ മരിറ്റൽ സ്ക്രീനിംഗ് ക്ലിനിക്: 36 സന്ദർശകർ

ലീബൈബ്, റൗദത്ത് അൽ ഖൈൽ, അൽ മഷാഫ്, അൽ വാജ്ബ ആരോഗ്യ കേന്ദ്രങ്ങളിലാണ് ഈ സേവനങ്ങൾ വാഗ്ദാനം ചെയ്‌തത്‌. ഫാർമസി, റേഡിയോളജി, ലബോറട്ടറി സേവനങ്ങളും അവധിക്കാലത്ത് തുറന്നിരുന്നു.

പിഎച്ച്സിസിയുടെ കമ്മ്യൂണിറ്റി കോൾ സെന്റർ “16000” ഹോട്ട്‌ലൈൻ വഴി 455 ഓൺലൈൻ കൺസൾട്ടേഷനുകൾ (വീഡിയോ, ഓഡിയോ) നൽകി. എമർജൻസി കേസുകൾക്കുള്ള പരിചരണം വേഗത്തിലാക്കാൻ ഇത് സഹായിച്ചു, കൂടാതെ ആവശ്യമായ മരുന്നുകൾ കാലതാമസമില്ലാതെ നൽകുന്നുണ്ടെന്നും ഇതിലൂടെ ഉറപ്പാക്കി.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/EXau0c7bVzpANryExd3Apv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button