പ്രശസ്തമായ ഉരീദു ദോഹ മാരത്തൺ ഈ വർഷം ഫെബ്രുവരി 16-ന് നടക്കും. കഴിഞ്ഞ വർഷത്തെ ശ്രദ്ധേയമായ 8,000 പേരെ മറികടന്ന് ഇക്കുറി 10,000 പേർ എന്ന റെക്കോർഡ് പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
ആറ് റേസ് വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഇവന്റ്, ഭിന്നശേഷിയുള്ള മത്സരാർത്ഥികൾ ഉൾപ്പെടെ എല്ലാ പ്രായക്കാരേയും ഉൾപ്പെടുത്തിയാണ് സംഘടിപ്പിക്കുക. ഫുൾ മാരത്തൺ മുതൽ ജൂനിയർ, കിഡ്‌സ് റേസുകൾ വരെയുള്ള റേസ് ടൈമിംഗുകൾ ഇവന്റിൽ ഉള്പ്പെടും.
രാവിലെ 6:15 ന് കിക്ക് ഓഫ് ചെയ്യാൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന മാരത്തൺ ഹോട്ടൽ പാർക്കിൽ ആരംഭിച്ചു കോർണിഷിലെ ഒരു റൂട്ടിലൂടെ സഞ്ചരിച്ച്, ഹോട്ടൽ പാർക്കിൽ തന്നെ അവസാനിക്കും. ഹോട്ടൽ പാർക്കിലെ ഇവന്റ് കേന്ദ്രമായ ‘റേസ് വില്ലേജ്’ ഇവന്റിന് നാല് ദിവസം മുമ്പ് ഖത്തർ ദേശീയ കായിക ദിനമായ ഫെബ്രുവരി 12 ന് തുറക്കും.
പ്രാദേശിക കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സോഷ്യൽ & സ്‌പോർട്‌സ് കോൺട്രിബ്യൂഷൻ ഫണ്ടിന്റെ (DAAM) പങ്കാളിത്തത്തോടെ അൽ ആദം വിഭാഗം പ്രത്യേക അവാർഡുകൾ നൽകും. മെഗാ സമ്മാനമായി 2 പുതിയ ഫോക്‌സ്‌വാഗൺ കാറുകൾ നൽകും.
രജിസ്റ്റർ ചെയ്ത എല്ലാ മത്സരാർത്ഥികളും അവരുടെ ഓട്ടം പൂർത്തിയാക്കിയ ശേഷം നറുക്കെടുപ്പിൽ ഭാഗമാവും. മത്സരത്തിന്റെ ആകെ സമ്മാനത്തുക 500,000 QR ആണ്.
ഇവന്റിനായുള്ള രജിസ്ട്രേഷൻ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. താൽപ്പര്യമുള്ളവർക്ക് dohamarathonooredoo.com ൽ സൈൻ അപ്പ് ചെയ്യാം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD