ഓൺ-അറൈവൽ വിസയിൽ വരുന്നവർക്ക് ഇന്റർനാഷണൽ ബാങ്ക് കാർഡ് നിർബന്ധം
ദോഹ: ഓൺ-അറൈവൽ വിസയിൽ ഖത്തറിലെത്തുന്നവർക്ക് 5000 ഖത്തർ റിയാൽ തത്തുല്യ തുകയുള്ള ഇന്റർനാഷണൽ ബാങ്ക് കാർഡ് നിർബന്ധമെന്നു റിപ്പോർട്ട്. നേരത്തെ, തുക ക്യാഷായി കൊണ്ടുവന്നാൽ മതിയായിരുന്നു. എന്നാൽ ഇത് ഇനി മേൽ സാധുവാകില്ലെന്ന് വിവിധ എയർലൈൻ കമ്പനികൾ യാത്രക്കാർക്ക് നൽകിയ നിർദ്ദേശം വ്യക്തമാക്കുന്നു.
പകരം പ്രസ്തുത തുകയുള്ള ഇന്റർനാഷണൽ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് കയ്യിലുണ്ടാവണം. കാർഡ് വ്യക്തിയുടെ പേരിലായിരിക്കണം. കുടുംബമായി വരുന്നവരാണെങ്കിൽ കുടുംബനാഥന്റെ പേരിലുള്ള കാർഡ് ഉണ്ടായാൽ മതി.
എഹ്തെറാസ് പോർട്ടലിൽ അപ്രൂവലിന് അപേക്ഷിക്കുന്നവർക്ക് കാർഡ് വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്. അല്ലാത്തവരുടെ അപേക്ഷകൾ റിജക്ട് ആവുന്നതായാണ് റിപ്പോർട്ട്.
എന്നാൽ ഇത് സംബന്ധിച്ച് ഖത്തർ അധികാരികളുടെ ഭാഗത്ത് നിന്ന് ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണമില്ല.
അതേസമയം, ഓൺ-അറൈവൽ വിസയിൽ വരുന്നവർക്കുള്ള മറ്റു നിബന്ധനകളിലൊന്നും മാറ്റമില്ല.