Qatar
ഖത്തറിൽ റമദാനിലെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ദോഹ: മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു സ്ഥാപനങ്ങൾക്കും റമദാൻ മാസത്തിലെ ജോലി സമയം വ്യക്തമാക്കുന്ന സർക്കുലർ കാബിനറ്റ് കാര്യ സഹമന്ത്രി എച്ച് ഇ മുഹമ്മദ് ബിൻ അബ്ദുല്ല അൽ സുലൈത്തി ഇന്ന് പുറത്തിറക്കി.
സിവിൽ സർവീസ് ജീവനക്കാർക്ക് ഈ മാസത്തിലെ ഔദ്യോഗിക ജോലി സമയം രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ അഞ്ച് മണിക്കൂറായി നിശ്ചയിച്ചു.
ജോലി ആവശ്യകതകൾ നിറവേറ്റുകയാണെങ്കിൽ, ജീവനക്കാരൻ ഔദ്യോഗിക ജോലി സമയം (അഞ്ച് മണിക്കൂർ) പൂർത്തിയാക്കിയാൽ, പരമാവധി രാവിലെ പത്ത് മണി വരെ വൈകാൻ പ്രസ്തുത ജീവനക്കാരനെ അനുവദിക്കാമെന്നും സർക്കുലർ പറയുന്നു.