ദോഹ: ഫിഫ ലോകകപ്പ് ഖത്തർ 2022 നിരീക്ഷിക്കുന്നതിനായി ഫിഫ സ്ഥാപിച്ച ഇന്റഗ്രിറ്റി ടാസ്‌ക് ഫോഴ്‌സ് കളിച്ച 64 മത്സരങ്ങളും നിരീക്ഷിക്കുകയും സൂക്ഷ്മപരിശോധന നടത്തുകയും ചെയ്തു. വാതുവെപ്പിന്റെയോ മാച്ച് കൃത്രിമത്വത്തിന്റെയോ യാതൊരു സൂചനയും കണ്ടെത്തിയില്ലെന്ന് ഫിഫ ഔദ്യോഗിക വെബ്‌സൈറ്റിൽ അറിയിച്ചു.
2022 ഡിസംബർ 22 യോടെ ഒര അന്താരാഷ്ട്ര വിദഗ്ധർ ഉൾപ്പെടുന്ന ടാസ്‌ക് ഫോഴ്‌സ് അതിന്റെ ജോലി വിജയകരമായി പൂർത്തിയാക്കി. സംശയാസ്പദമായ വാതുവെപ്പ് പ്രവർത്തനങ്ങളോ മാച്ച് കൃത്രിമത്വ കേസുകളോ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പ്രഖ്യാപിച്ചു.
ഇന്റഗ്രിറ്റി ടാസ്‌ക് ഫോഴ്‌സ് വാതുവെപ്പ് വിപണികളുടെ നിരീക്ഷണ റിപ്പോർട്ടുകളുടെ വിപുലമായ വിശകലനം നടത്തി. വിവിധ അധികാരപരിധിയിലുള്ള അന്വേഷണങ്ങൾ നടത്തി. സംശയാസ്പദമായ പെരുമാറ്റങ്ങൾ നിരീക്ഷിക്കാൻ എട്ട് സ്റ്റേഡിയങ്ങളുടെ റിപ്പോർട്ട് അവലോകനം ചെയ്തു. അതിനുശേഷം അത്തരം ഭീഷണികളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പ്രഖ്യാപിക്കുകയാണുണ്ടായത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB