ജൂലൈ ആറ് വരെ യുഎഇയിലേക്ക് വിമാന സര്‍വീസുകള്‍ ഇല്ലെന്ന് എയർ ഇന്ത്യ, യാത്രക്കാർക്ക് തിരിച്ചടി
ന്യൂഡൽഹി: ഇന്ന് മുതൽ ഇന്ത്യയിൽ നിന്ന് വാക്സീൻ എടുത്തവർക്ക് യുഎഇ യിലേക്കുള്ള യാത്രാവിലക്ക് അവസാനിക്കുകയാണ്. എന്നാൽ പ്രതീക്ഷകൾക്ക് മങ്ങലേല്പിച്ച് യാത്രക്കാർക്ക് ഇനിയും കാത്തിരിപ്പ് തുടരേണ്ടി വരും. ജൂലൈ ആറ് വരെ ദുബായിലേയ്ക്ക് വിമാന സര്‍വീസുകള്‍ ഇല്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
യാത്രക്കാരുടെ സംശയങ്ങള്‍ക്ക് മറുപടി കൊടുക്കവേ ട്വിറ്ററിൽ ഇക്കാര്യം അറിയിച്ച എയർ ഇന്ത്യ കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെയും ട്വിറ്റര്‍ പേജിലൂടെയും പുറത്തുവിടുമെന്നും പറഞ്ഞു. യുഎഇയില്‍ യാത്രാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജൂലൈ ആറ് വരെ വിമാനസര്‍വീസ് പുനരാരംഭിക്കുന്നില്ല എന്നാണ് റിപ്പോർട്ട്. അതേ സമയം നേരത്തെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച പല എയർലൈനുകളും തുടർന്ന് ബുക്കിംഗ് നിർത്തിവച്ചിരുന്നു.
Dear Mr. Gursehaj, In view of travel restrictions announced by UAE government, flights between India and UAE are suspended till 06th Jul'21. Please keep a watch on our Twitter handle and website for further updates.
— Air India (@airindiain) June 23, 2021