QatarTechnology
മെട്രാഷ് 2 ആപ്പിൽ ഇനി കൂടുതൽ സേവനങ്ങൾ

ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങൾ ലഭ്യമാക്കുന്ന ആപ്പായ മെട്രാഷ്2 വിൽ ഇനി പുതിയ സേവനങ്ങളും. ആപ്പിലെ കമ്യൂണിറ്റി പോലീസിംഗ് വിൻഡോയിലുള്ള സോഷ്യൽ സർവീസ് വിഭാഗത്തിലാണ് പുതിയ സൗകര്യങ്ങൾ ലഭ്യമാകുന്നത്.
‘കമ്മ്യൂണിക്കേറ്റ് വിത്ത് അസ്’ എന്ന മെനുവിൽ കുടുംബ തർക്കം, പെരുമാറ്റ ദൂഷ്യം, സാമൂഹിക പിന്തുണ, തർക്ക പരിഹാരം, സ്വാഭാവ കൗണ്‍സിലിംഗ് തുടങ്ങിയ മേഖലകളിൽ പരാതി സമർപ്പിക്കാം. നിലവിൽ 220-ലേറെ സേവനങ്ങൾ പ്രദാനം ചെയ്യുന്ന മെട്രാഷ്2 മലയാളം ഉൾപ്പെടെ 6 ഭാഷകളിൽ ലഭ്യമാണ്.