Qatar
ഖത്തറിൽ വലിയ തോതിൽ ലഹരിവേട്ട, അനധികൃതമായി കടത്താൻ ശ്രമിച്ച 15 ടൺ പുകയില പിടികൂടി

ഹമദ് തുറമുഖത്തും രാജ്യത്തിന്റെ തെക്കേ ഭാഗങ്ങളിലുള്ള തുറമുഖങ്ങളിലുമായി പ്രവർത്തിക്കുന്ന കസ്റ്റംസ് വകുപ്പ് അനധികൃതമായി പുകയില കടത്താനുള്ള ശ്രമം തടഞ്ഞു.
ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന് ടാങ്കർ കയറ്റുമതിയിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വലിയ തോതിൽ പുകയില കണ്ടെത്തിയത്.
പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇവർ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്ന അനധികൃത പുകയില കണ്ടെത്തിയത്.
പിടികൂടിയ പുകയിലയുടെ ആകെ ഭാരം 15 ടൺ വരും.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx