WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
LegalQatar

സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം: കരട് നിയമത്തിന് ഖത്തർ മന്ത്രിസഭാ അംഗീകാരം

സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങൾ സ്വദേശിവൽക്കരിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി. ഡ്രാഫ്റ്റ് ശൂറ കൗൺസിലിന് റഫർ ചെയ്തു.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച രാവിലെ അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭ പതിവ് യോഗത്തിലാണ് തീരുമാനം.

കരട് നിയമത്തിന് അംഗീകാരം നൽകുന്നതോടൊപ്പം, രണ്ടാമതായി- സ്വകാര്യ മേഖലയിലെ പ്രായോഗിക പരിചയത്തിന്റെ ദൈർഘ്യം സംബന്ധിച്ച വ്യവസ്ഥകളും നിയന്ത്രണങ്ങളും സംസാരിക്കുന്ന സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോ പ്രസിഡന്റിന്റെ കരട് നയത്തിനും അംഗീകാരം നൽകി.

2016-ലെ കാബിനറ്റ് തീരുമാനം നമ്പർ (32) പുറപ്പെടുവിച്ച സിവിൽ ഹ്യൂമൻ റിസോഴ്‌സ് നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷന്റെ ആർട്ടിക്കിൾ (17) പ്രകാരമാണ് കരട് തീരുമാനം തയ്യാറാക്കുന്നത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button