എന്താണ് ദവാം? നിഗൂഢതയുണർത്തി ദോഹയുടെ വിവിധ ഭാഗങ്ങളിലുള്ള സൈൻബോർഡുകൾ

ദോഹയുടെ വിവിധ ഭാഗങ്ങളിൽ അറബിയിൽ “ദവാം” എന്നെഴുതിയ ചുവന്ന സൈൻബോർഡുകൾ അടുത്തിടെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് നിരവധി ആളുകളിൽ കൗതുകവും ജിജ്ഞാസയും ഉണർത്തുന്നു.
കോർണിഷ്, സൽവ റോഡ്, അൽ വാബ് സ്ട്രീറ്റ്, ഇ-റിംഗ് റോഡ്, ദുഖാൻ റോഡ് എന്നിവിടങ്ങളിൽ ഈ അടയാളങ്ങൾ കാണാം. ആരാണ് അവ സ്ഥാപിച്ചതെന്നോ എന്തിനാണ് സ്ഥാപിച്ചതെന്നോ ആർക്കും കൃത്യമായി അറിയില്ല.
“ദവാം” എന്നാൽ “ജോലി സമയം” എന്നാണ് അർത്ഥമാക്കുന്നത്, സാധാരണയായി രാവിലെ 8 മുതൽ വൈകുന്നേരം 4 വരെയാണ് പ്രവൃത്തി ദിവസം. എന്നാൽ ഈ സൈൻബോർഡുകൾ എന്തിനെ സൂചിപ്പിക്കുന്നുവെന്ന് ആകുമാറിയില്ല.
സോഷ്യൽ മീഡിയയിൽ, ആളുകൾ ഇതേക്കുറിച്ചുള്ള വ്യത്യസ്തമായ ആശയങ്ങൾ പങ്കിടുന്നുണ്ട്. ജോലി സമയത്തെ ബഹുമാനിക്കാനും അച്ചടക്കം മെച്ചപ്പെടുത്താനും ആളുകളെ ഓർമ്മിപ്പിക്കുന്നതിനുള്ള ഒരു കാമ്പെയ്നാണിതെന്ന് ചിലർ കരുതുന്നു. മറ്റുള്ളവർ ഇത് ഒരു മാർക്കറ്റിംഗ് തന്ത്രമായിരിക്കാമെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും വിശ്വസിക്കുന്നു.
എക്സിൽ നിന്നും വന്ന ഒരു അഭിപ്രായപ്രകാരം, ലിങ്ക്ഡ്ഇൻ പോലെ പ്രവർത്തിക്കുകയും ഖത്തറിലെ ആളുകളെ മുഴുവൻ സമയ അല്ലെങ്കിൽ പാർട്ട് ടൈം ജോലികൾ കണ്ടെത്താൻ സഹായിക്കുകയും ചെയ്യുന്ന “ദവാം” എന്ന പുതിയ ഖത്തറി ജോബ് സെർച്ചിങ് വെബ്സൈറ്റിനെ ഈ അടയാളങ്ങൾ സൂചിപ്പിക്കുന്നുവെന്നാണ്. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
“ദവാം” അടയാളങ്ങളുടെ നിഗൂഢത പലരുടെയും ശ്രദ്ധ പിടിച്ചുപറ്റി, യഥാർത്ഥ കാരണം അറിയാൻ ആളുകൾ കാത്തിരിക്കുകയാണ്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t