അഭയ കേന്ദ്രം ചാരിറ്റബിൾ സൊസൈറ്റി വാർഷിക ജീവകാരുണ്യ പുരസ്‌കാരം മുഹമ്മദ് കുഞ്ഞിക്ക്
അഭയ കേന്ദ്രം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ ജീവകാരുണ്യ മേഖലയിൽ നൽകി വരുന്ന ഈ വർഷത്തെ പ്രൊഫ. പിഎ സഹീദ് പുരസ്‌കാരം ഖത്തർ പ്രവാസി വെൽഫെയർ ഫോറം സ്ഥാപക നേതാവും ഐസിബിഎഫ് സെക്രട്ടറിയുമായ മുഹമ്മദ് കുഞ്ഞിക്ക് സമ്മാനിച്ചു. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയനായ മുഹമ്മദ് കുഞ്ഞി കാസർകോട് നീലേശ്വരം സ്വദേശിയാണ്.
വയലാർ ഗോപകുമാർ ചെയർമാനും എം. മെഹബൂബ് ‘ സിദ്ധീഖ് സൈനുദ്ദീൻ’, മുർഷിദ് അഹമ്മദ് എന്നിവർ അംഗങ്ങളുമായ സമിതിയുടെ തീരുമാനമാണ് മുഹമ്മദ് കുഞ്ഞിയെ പുരസ്കാര ജേതാവാക്കിയത്.
പ്രവാസലോകത്ത് രോഗികൾക്കായുള്ള ആതുരസഹായം, രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കൽ, ഉൾപ്രദേശങ്ങളിൽ ഒറ്റപ്പെടുന്ന പ്രവാസികളെ കണ്ടെത്തി സഹായം എത്തിക്കൽ, പ്രവാസികളിൽ സർക്കാർ പദ്ധതികൾ സംബന്ധിച്ച് അവബോധം സൃഷ്ടിക്കൽ, ജോലി കണ്ടെത്താൻ സഹായിക്കൽ, തുടങ്ങി നിരവധി മേഖലകളിൽ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തിയാണ് മുഹമ്മദ് കുഞ്ഞി.
കോവിഡ് മകാലത്ത് സന്നദ്ധ പ്രവർത്തകനായി സജീവമായി പ്രവർത്തിച്ചു. നിരവധി പ്രവാസികളുടെ മെഡിക്കൽ, യാത്ര ആവശ്യങ്ങൾക്ക് സഹായവും ഏകോപനവും നൽകി.
ഗൾഫിൽ മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുവാനും നിരാലംബർക്ക് ആശ്വാസം പകരാനും വർഷങ്ങളായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
കൂടാതെ, അബദ്ധത്തിൽ കേസുകളിൽ പെട്ടുപോകുന്നവർക്ക് നിയമസഹായം നൽകാനും ജയിൽ മോചിതരാകുന്നവരെ നാട്ടിലേക്ക് അയക്കാനും സഹായങ്ങൾക്ക് ഖത്തറിലെ സന്നദ്ധ പോരാളിയാണ് അദ്ദേഹം. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5