ഒന്നരക്കോടിയിലധികം സന്ദർശകർ, 2024-ൽ മ്ഷീരെബ് ഡൗൺടൗൺ ദോഹയിലേക്ക് സന്ദർശകപ്രവാഹം
2024-ൽ, 15 ദശലക്ഷത്തിലധികം സന്ദർശകരെ സ്വാഗതം ചെയ്‌ത്, മ്ഷീരെബ് ഡൗൺടൗൺ ദോഹ ഖത്തറിലെ ഏറ്റവും മികച്ച ഡെസ്റ്റിനേഷനുകളിൽ മാറിയെന്ന് മ്ഷീരെബ് പ്രോപ്പർട്ടീസ് പ്രഖ്യാപിച്ചു. 2023-ൽ 9 ദശലക്ഷമായിരുന്നത് 66% വർദ്ധനവാണു രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം അവർ പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ച്, ഡൗൺടൗണിൻ്റെ ട്രാം സേവനവും കൂടുതൽ ജനപ്രിയമായിരുന്നു ഈ വർഷം 1 ദശലക്ഷം ആളുകൾ ട്രാം ഉപയോഗിച്ചു.
വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികൾ, പ്രദർശനങ്ങൾ, വിനോദ ഓപ്ഷനുകൾ എന്നിവയാൽ ഈ പ്രദേശം തദ്ദേശീയരെയും അന്തർദ്ദേശീയ സന്ദർശകരെയും ആകർഷിച്ചു. ഡിസംബർ 18 ന് മാത്രം 119,727 സന്ദർശകർ എത്തിയ ഖത്തർ ദേശീയ ദിനാഘോഷങ്ങളാണ് ഈ വർഷത്തെ ഒരു ഹൈലൈറ്റ്. 2023 ലെ 101,570 സന്ദർശകരെ അപേക്ഷിച്ച് 18% വർദ്ധനവ് ഇത്തവണയുണ്ടായിട്ടുണ്ട്.
ഡിസംബർ 17-21 വരെയുള്ള വിപുലമായ ആഘോഷങ്ങൾ 380,891 സന്ദർശകരെ ഇവിടെയെത്തിച്ചു, 2023-ൽ നിന്ന് 13% വർദ്ധനവ്. ഈ കാലയളവിൽ ട്രാം യാത്രക്കാരുടെ എണ്ണവും വർദ്ധിച്ചു, 5,168 യാത്രക്കാർ ഈ സേവനം ഉപയോഗിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 24% വർദ്ധനവ്.
2024-ൽ, ദേശീയ ആഘോഷങ്ങൾക്കും അന്താരാഷ്‌ട്ര പരിപാടികൾക്കും ഖത്തറിലെ ഏറ്റവും മികച്ച സ്ഥലമായി ദോഹ മ്ഷീരെബ് ഡൗൺടൗൺ മാറിയിരുന്നു. ദേശീയ ദിനാഘോഷങ്ങൾക്കൊപ്പം എഎഫ്‌സി ഏഷ്യൻ കപ്പ്, റമദാൻ, ഈദ് ഇവൻ്റുകൾ, സാംസ്‌കാരിക ഉത്സവങ്ങൾ എന്നിവ പോലുള്ള പ്രധാന പരിപാടികൾക്ക് ഇവിടം ആതിഥേയത്വം വഹിച്ചു.
പ്രധാനപ്പെട്ട സ്ഥാനം, ആധുനിക സൗകര്യങ്ങൾ, വൈവിധ്യമാർന്ന വിനോദ ഓപ്ഷനുകൾ എന്നിവയാൽ ദോഹ നിവാസികൾക്കും സന്ദർശകർക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമായി മ്ഷീരെബ് ഡൗൺടൗൺ മാറിയിരിക്കുന്നു. വലിയ ദേശീയ പരിപാടികൾ മുതൽ ചെറിയ സാംസ്‌കാരിക സമ്മേളനങ്ങൾ വരെ ആതിഥേയത്വം വഹിക്കാനുള്ള കഴിവ് ഇവിടം തെളിയിച്ചിട്ടുണ്ട്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp