
ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് (എൽഐസി) ഖത്തറിലെ മോട്ടോജിപി ഖത്തർ എയർവേയ്‌സ് ഗ്രാൻഡ് പ്രിക്സിനുള്ള ഏളി ബേഡ് ടിക്കറ്റ് വിൽപ്പന പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വിൽപ്പനയുടെ ആദ്യഘട്ടമാണ് ഇത്.. റേസുകൾ നവംബർ 17 മുതൽ 19 വരെ നവീകരിച്ച ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കും.
ടിക്കറ്റ് വിഭാഗങ്ങളുടെ ഒരു ശ്രേണി തന്നെ ലഭ്യമാണ്. ടിക്കറ്റ് വിഭാഗങ്ങളിൽ പ്രധാന ഗ്രാൻഡ് സ്റ്റാൻഡ്, പൊതു പ്രവേശനം (ലുസൈൽ ഹിൽ), ഹോസ്പിറ്റാലിറ്റി എന്നിവ ഉൾപ്പെടുന്നു. പ്രാരംഭ ഘട്ടത്തിൽ വാങ്ങുന്ന ടിക്കറ്റുകൾക്ക് 20% സ്പെഷ്യൽ എർലി ബേർഡ് ഡിസ്കൗണ്ട് സഹിതം, മുഴുവൻ വാരാന്ത്യത്തിലേക്കോ ഏതെങ്കിലും ഒരു ദിവസത്തേക്കോ ടിക്കറ്റ് വാങ്ങാം.
12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പൊതു പ്രവേശന ടിക്കറ്റുമായി മുതിർന്നവരോടൊപ്പം മൂന്ന് ദിവസം സൗജന്യമായി പങ്കെടുക്കാൻ ആക്സസ് ഉണ്ട്; ടിക്കറ്റ് വാങ്ങുമ്പോൾ കുട്ടികൾക്കായി ഒരു സ്പോട്ട് ബുക്ക് ചെയ്യാം.
ലഭ്യമായ ടിക്കറ്റ് ഓപ്‌ഷനുകളിൽ മൂന്ന് ദിവസത്തെ ഗ്രാൻഡ് സ്റ്റാൻഡ് ടിക്കറ്റുകൾ, ഒറ്റ ദിവസത്തെയും, മൂന്ന് ദിവസത്തെയും പൊതു പ്രവേശന ടിക്കറ്റുകൾ എന്നിവ ഉൾപ്പെടുന്നു.
ഏളി ബേഡ് ഓഫറുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ ഉറപ്പിക്കുന്നതിനും, ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം: https://tickets.lcsc.qa/
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j