ഖത്തറിലെ പൊതുഗതാഗത സംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് നിർദ്ദേശം നൽകാം; ഗതാഗത മന്ത്രാലയത്തിന്റെ സർവേ ആരംഭിച്ചു

ജനങ്ങളുടെ ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റുന്ന തരത്തിൽ പൊതുഗതാഗത സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനായി, ഖത്തർ പബ്ലിക്ക് ട്രാൻസ്‌പോർട്ട് മാസ്റ്റർ പ്ലാനിന്റെ (QPTMP) ഭാഗമായി ഖത്തർ ഗതാഗത മന്ത്രാലയം (MoT) ഒരു സർവേ നടത്തുന്നു. പൊതുജനങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഈ സർവേ 2025 ജൂൺ അവസാനം വരെ തുടരും.
സമൂഹത്തിന്റെ ആവശ്യങ്ങളും അഭിപ്രായങ്ങളും കേട്ടതിനു ശേഷം , അവയെ അടിസ്ഥാനമാക്കി പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് സർവേയുടെ ലക്ഷ്യമെന്ന് മന്ത്രാലയം അതിന്റെ ഔദ്യോഗിക X അക്കൗണ്ടിലൂടെ വ്യക്തമാക്കി. സർവേ സംഘം മെട്രോ സ്റ്റേഷനുകൾ, ട്രാമുകൾ, ബസുകൾ, മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവ സന്ദർശിച്ച്, ആളുകൾക്ക് പൊതുഗതാഗത സംവിധാനത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് വേണ്ടത് എന്നതിനെക്കുറിച്ച് നേരിട്ട് സംസാരിക്കും.
ഈ വർഷം ഏപ്രിലിൽ തന്നെ മന്ത്രാലയം QPTMP-യുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഖത്തറിലെ അതിവേഗം വളരുന്ന നഗരങ്ങളെയും അതിന്റെ സുസ്ഥിര ലക്ഷ്യങ്ങളെയും പിന്തുണയ്ക്കുന്ന ആധുനികവും പരിസ്ഥിതി സൗഹൃദവുമായ പൊതുഗതാഗത സംവിധാനം സൃഷ്ടിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.
സർവീസ് കവറേജ് മെച്ചപ്പെടുത്തുന്നതിലും പൊതുഗതാഗതം എല്ലാവർക്കും കൂടുതൽ ആശ്രയിക്കാവുന്നതും ആക്‌സസ് ചെയ്യാവുന്നതാക്കുന്നതിലും മാസ്റ്റർ പ്ലാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്‍മാർട്ട്, അഡ്വാൻസ്‌ഡ് ട്രാൻസ്‌പോർട്ട് സാങ്കേതികവിദ്യകൾ അവതരിപ്പിക്കുകയും ഗതാഗതം മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ആളുകൾ നിലവിൽ എങ്ങനെ യാത്ര ചെയ്യുന്നു, അവർ നേരിടുന്ന പ്രശ്നങ്ങൾ, അവരുടെ ഫീഡ്‌ബാക്ക് എന്നിവ പഠിക്കുന്നതിലൂടെ, ഗതാഗതക്കുരുക്കും കാർബൺ ബഹിർഗമനവും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ കുറയ്ക്കാനുള്ള പരിഹാരങ്ങൾ വികസിപ്പിക്കാൻ മന്ത്രാലയം ആഗ്രഹിക്കുന്നു. സർവേയിൽ നിന്ന് ശേഖരിക്കുന്ന എല്ലാ ഉത്തരങ്ങളും സ്വകാര്യമായി തുടരുകയും ഈ പദ്ധതിക്ക് മാത്രം ഉപയോഗിക്കുകയും ചെയ്യും.
ഖത്തറിന്റെ കാർബൺ കാൽപ്പാടുകൾ കുറയ്ക്കുന്നതിനും ദർശനമായ ഖത്തർ നാഷണൽ വിഷൻ (QNV) 2030-നെ പിന്തുണയ്ക്കുന്നതിനുമായി വൈദ്യുത ഗതാഗത സംവിധാനങ്ങളും പരിസ്ഥിതി സൗഹൃദ അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കാനും QPTMP പദ്ധതിയിടുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/EXau0c7bVzpANryExd3Apv