ഇഅതികാഫിനായി 189 പള്ളികൾ ഒരുക്കി ഔഖാഫ്; നിർദ്ദേശങ്ങൾ ഇങ്ങനെ
വിശുദ്ധ റമദാനിലെ അവസാന പത്ത് രാത്രികളിലെ ഓരോ രാത്രികളിലും ഇതികാഫ് ഇരിക്കുന്നതിനും ആരാധന നടത്തുന്നതിനുമായി രാജ്യവ്യാപകമായി 189 പള്ളികൾ ഒരുക്കിയതായി എൻഡോവ്‌മെൻ്റ് മന്ത്രാലയം (ഔഖാഫ്) അറിയിച്ചു.
പള്ളികളുടെ ലിസ്റ്റ് ഇവിടെ – https://t.co/q4W7MILxxX
ഈ അനുഗ്രഹീത രാത്രികൾ ആചരിക്കാൻ ആഗ്രഹിക്കുന്നവർ പ്രവാചക സുന്നത്തനുസരിച്ച് അനുഷ്ഠിക്കേണ്ട ശരീഅത്ത് നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇഅതികാഫിൻ്റെ കർമ്മശാസ്ത്ര മാർഗ്ഗനിർദ്ദേശങ്ങൾ പഠിക്കണമെന്നും നിയുക്ത സമയങ്ങളിൽ ഇഅതികാഫ് പാലിക്കുന്നത് ഉറപ്പാക്കണമെന്നും മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഇഅ്തികാഫ് ഇരിക്കുന്നവരുടെ പ്രായം പതിനെട്ട് വയസ് മുതൽ മുകളിലായിരിക്കണം. അല്ലാത്തപക്ഷം അവരെ രക്ഷിതാക്കളുടെ അകമ്പടിയോടെ കൊണ്ടുവരണം.
വ്യക്തി ശുചിത്വത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും പള്ളിക്കകത്തെ ഇഅ്തികാഫ് ഇടങ്ങൾ കർശനമായി വൃത്തിയാക്കുകയും ചെയ്യണമെന്ന് പ്രസ്താവനയിൽ പറയുന്നു. ഇഅ്തികാഫ് ഇരിക്കുന്നവർ മറ്റുള്ളവർക്ക് ശല്യമാകുന്നതും ഉച്ചത്തിലുള്ള ശബ്ദങ്ങളും ഒഴിവാക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
പള്ളികളുടെ ഭിത്തികളിലോ നിരകളിലോ മോസ്‌ക് ഫർണിച്ചറുകളിലോ വസ്ത്രങ്ങൾ ഒരിക്കലും തൂക്കിയിടരുതെന്ന് മന്ത്രാലയം ഇതികാഫ് നിരീക്ഷകർക്ക് മുന്നറിയിപ്പ് നൽകി. നിയുക്ത സ്ഥലങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഉറങ്ങുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് മന്ത്രാലയം നിരോധിക്കുന്നു.
പള്ളികളിൽ സ്ത്രീകളുടെ ഇഅതികാഫ് അനുവദിക്കുന്നതല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5