WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

കാൽവ് പീനട്ട് സോസുകൾ കഴിക്കുന്നതിനെതിരെ മുന്നറിയിപ്പ്

05/15/2023 എക്സ്പെയറി തിയ്യതിയോടെ, നെതർലൻഡ്‌സിൽ നിന്ന് ഇറക്കുമതി ചെയ്ത “കാൽവ് പീനട്ട്‌സ് സോസ് മൈൽഡ്”, “കാൽവ് പീനട്ട്‌സ് സോസ് സ്‌പൈസി” എന്നീ ബ്രാൻഡുകളായ പീനട്ട് സോസ് ഉൽപ്പന്നങ്ങൾ കഴിക്കുന്നതിനെതിരെ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) മുന്നറിയിപ്പ് നൽകി.

ഇവയിൽ ഫ്ലെക്‌സ്ബിൾ റബ്ബർ കഷണങ്ങൾ കലർന്ന് മലിനമായതായി സംശയാസ്പദമായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഉൽപ്പന്നം സംബന്ധിച്ച് യൂറോപ്യൻ റാപ്പിഡ് അലേർട്ട് സിസ്റ്റം ഫോർ ഫുഡ് ആൻഡ് ഫീഡ് (ആർഎഎസ്എഫ്എഫ്) വഴിയുള്ള അറിയിപ്പ് ഉള്ളതായും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും ഉൽപ്പന്നം ഉടൻ വിപണിയിൽ നിന്ന് പിൻവലിക്കാൻ എല്ലാ വിതരണക്കാരെയും അറിയിച്ചതായും മന്ത്രാലയം സൂചിപ്പിച്ചു.

കൂടുതൽ മുൻകരുതൽ നടപടിയായി ബന്ധപ്പെട്ട വിൽപ്പന കേന്ദ്രങ്ങളിൽ ഉൽപ്പന്നത്തിന്റെ സംശയാസ്പദമായ ബാച്ച് ഇല്ലെന്ന് പരിശോധിക്കാൻ മന്ത്രാലയം അതിന്റെ ഇൻസ്പെക്ടർമാർക്ക് നിർദ്ദേശം നൽകി.

സംശയാസ്‌പദമായ ഉൽപ്പന്നം ഉപയോഗിക്കരുതെന്ന് ഉപഭോക്താക്കളോട് MoPH നിർദ്ദേശിച്ചു. പകരം അവ നശിപ്പിക്കുകയോ അല്ലെങ്കിൽ അവ വിൽപന കേന്ദ്രത്തിലേക്ക് തിരികെ നൽകുകയോ ചെയ്യുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button