ക്യാമ്പിംഗ് സീസൺ: വ്യാജവാർത്തയിൽ വീഴരുതെന്ന് മന്ത്രാലയം

ഇന്നലെ ഒക്ടോബർ 19 മുതൽ സീലൈൻ, ഖോർ അൽ ഉദെയ്ദ് പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്യാൻ ആളുകളെ അനുവദിക്കുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) വ്യക്തമാക്കി.
2023-24 വർഷത്തേക്കുള്ള ഖത്തറിലെ ശൈത്യകാല ക്യാമ്പിംഗ് സീസൺ 2023 നവംബർ 1 ന് ആരംഭിച്ച് 2024 ഏപ്രിൽ 30 ന് അവസാനിക്കുമെന്ന് ഒക്ടോബർ 10 ന് MoECC അറിയിച്ചിരുന്നു. ഇതിന് വിപരീതമായിരുന്നു പ്രചരിച്ച വ്യാജവാർത്ത.
“സീലൈനിലെയും ചില പ്രദേശങ്ങളിലെയും ആളുകളെ 2023 ഒക്ടോബർ 19 മുതൽ ക്യാമ്പിംഗ് ആരംഭിക്കാൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നിഷേധിക്കുന്നു. ഒക്ടോബർ 10 ന് പ്രഖ്യാപിച്ച ഔദ്യോഗിക തീയതികൾ
പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നു,” വ്യാജവാർത്തയുടെ ചിത്രം ഷെയർ ചെയ്തു കൊണ്ട് മന്ത്രാലയം വിശദീകരിച്ചു.
6 മാസം നീണ്ടുനിൽക്കുന്ന ക്യാമ്പിംഗ് സീസണിനായുള്ള സ്ഥലങ്ങൾ ബുക്ക് ചെയ്യുന്നതിനുള്ള രജിസ്ട്രേഷൻ ഒക്ടോബർ 22 മുതൽ 31 വരെയാണെന്നും മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ചെയ്യാമെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
അനൗദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള അറിയിപ്പുകൾ വിശ്വസിക്കരുതെന്ന് പൊതുജനങ്ങളോട് MoECC അഭ്യർത്ഥിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv