Qatar

‘ഔൺ’ ആപ്പിൽ 17 പുതിയ സേവനങ്ങൾ ആരംഭിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം

ഡിജിറ്റൽ പരിവർത്തന പദ്ധതിയുടെ ഭാഗമായി, മുനിസിപ്പാലിറ്റി മന്ത്രാലയം ‘ഔൺ’ ആപ്പിൽ 17 പുതിയ കാർഷിക സേവനങ്ങൾ ആരംഭിച്ചു. കാർഷിക കാര്യ വകുപ്പുമായി സഹകരിച്ച് ഇൻഫർമേഷൻ സിസ്റ്റംസ് വകുപ്പാണ് പുതിയ സേവനങ്ങൾ ആരംഭിച്ചത്.

സേവനങ്ങളുടെ ഗുണനിലവാരവും വേഗതയും മെച്ചപ്പെടുത്തുക, പ്രക്രിയകൾ എളുപ്പമാക്കുക, ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് അവ വേഗത്തിൽ പൂർത്തിയാക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

പുതിയ സേവനങ്ങളിൽ ഇവ ഉൾപ്പെടുന്നു:

– മണ്ണ് മെച്ചപ്പെടുത്തുന്ന വളങ്ങളും വസ്തുക്കളും ഇറക്കുമതി ചെയ്യാൻ അനുമതി

– തേനീച്ചകളും പ്രകൃതിദത്ത കീട നിയന്ത്രണങ്ങളും ഇറക്കുമതി ചെയ്യാൻ അനുമതി

– മരങ്ങൾ, തൈകൾ, പ്രകൃതിദത്ത മരം, സസ്യഭാഗങ്ങൾ എന്നിവ ഇറക്കുമതി ചെയ്യാൻ അനുമതി

– പച്ചക്കറികൾ, പഴങ്ങൾ, പ്രകൃതിദത്ത പച്ചപ്പുല്ല്, ഉണങ്ങിയ ധാന്യ കാലിത്തീറ്റ എന്നിവ ഇറക്കുമതി ചെയ്യാൻ അനുമതി

– വിത്തുകൾ, തൈകൾ, നിയന്ത്രിത ഉപയോഗ വളങ്ങൾ, കീടനാശിനികൾ എന്നിവ ഇറക്കുമതി ചെയ്യാൻ അനുമതി

– കാർഷിക കയറ്റുമതി പരിശോധനകൾക്കുള്ള അനുമതി

– ഈന്തപ്പനകളും ശാഖകളും ഇറക്കുമതി ചെയ്യാൻ അനുമതി

– കട്ട് ഫ്‌ളവേഴ്‌സ് ഇറക്കുമതി ചെയ്യാൻ അനുമതി

– പ്രോഡക്റ്റിവിറ്റി സർട്ടിഫിക്കറ്റിനുള്ള അഭ്യർത്ഥന

– പോർട്ട-കാബിൻ നീക്കാനുള്ള അനുമതി

– നിയന്ത്രിത ഉപയോഗ വളങ്ങൾക്കുള്ള സെക്യൂരിറ്റി അപ്പ്രൂവൽ

– ഈന്തപ്പന തൈകൾ വിൽക്കുന്നതിനുള്ള അനുമതി

– കാർഷിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള അനുമതി

– കഹ്‌റമ സേവനങ്ങൾക്കുള്ള അനുമതി

– “ടു ഹും ഇറ്റ് മേയ് കൺസേൺ” പോലുള്ള സർട്ടിഫിക്കറ്റുകളും മാർക്കറ്റിംഗ് സർട്ടിഫിക്കറ്റുകളും

മന്ത്രാലയം അതിന്റെ വെബ്‌സൈറ്റിലൂടെയും ഔൺ ആപ്പിലൂടെയും നൂറുകണക്കിന് ഡിജിറ്റൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. മന്ത്രാലയത്തിലെ എല്ലാ വകുപ്പുകൾക്കും ആപ്പ് സേവനങ്ങൾ നൽകുന്നു.

മരങ്ങൾ വെട്ടിമാറ്റൽ, മലിനജലവും മാലിന്യങ്ങളും നീക്കം ചെയ്യൽ, പരസ്യ ലൈസൻസുകൾ, കെട്ടിട പെർമിറ്റുകൾ തുടങ്ങിയ മുനിസിപ്പൽ ജോലികൾ ഈ സേവനങ്ങളിൽ ഉൾപ്പെടുന്നു.

മൊത്തത്തിൽ, പൊതുജനങ്ങൾക്കും കമ്പനികൾക്കും സ്മാർട്ട്, ഓട്ടോമേറ്റഡ് പിന്തുണ നൽകുന്നതിനായി 400 ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കുന്നതിനാണ് മന്ത്രാലയം പ്രവർത്തിക്കുന്നത്.

കൃഷി, ഭക്ഷ്യസുരക്ഷ, നഗരാസൂത്രണം, പൊതു സേവനങ്ങൾ, കമ്മ്യൂണിറ്റി സേവനങ്ങൾ തുടങ്ങിയ മേഖലകൾ ഈ ഡിജിറ്റൽ സേവനങ്ങൾ ഉൾക്കൊള്ളുന്നു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button