Qatar

അൽ തുമാമയിൽ വമ്പൻ ശുചീകരണ ക്യാമ്പയിനുമായി മുനിസിപ്പാലിറ്റി മന്ത്രാലയം, 2500-ലധികം ട്രക്ക് ലോഡ് മാലിന്യങ്ങൾ നീക്കം ചെയ്‌തു

ദോഹ മുനിസിപ്പാലിറ്റി വഴിയും സീഷോർ ഗ്രൂപ്പുമായി സഹകരിച്ചും മുനിസിപ്പാലിറ്റി മന്ത്രാലയം അൽ-തുമാമയിൽ (ഫരീജ് 50) കൺസ്ട്രക്ഷൻ വേസ്റ്റ് നീക്കം ചെയ്യുന്നതിനായി പ്രധാനപ്പെട്ട ശുചീകരണ കാമ്പയിൻ ആരംഭിച്ചു.

മന്ത്രി അബ്ദുല്ല ബിൻ ഹമദ് അൽ അത്തിയ നൽകിയ നിർദ്ദേശങ്ങൾക്ക് അനുസൃതമായി, പ്രദേശത്തു നിന്നും 2,500-ലധികം ട്രക്ക് ലോഡ് മാലിന്യങ്ങൾ നീക്കം ചെയ്‌തു. ഖത്തർ നാഷണൽ വിഷൻ 2030-നെയും അതിന്റെ പരിസ്ഥിതി ലക്ഷ്യങ്ങളെയും ഈ കാമ്പയിൻ പിന്തുണയ്ക്കുന്നു.

പെട്ടന്നുള്ള വികസനപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളിൽ ഫീൽഡ് സർവേകളും മാലിന്യ നീക്കം ചെയ്യലും ഉൾപ്പെടെയുള്ള ശുചീകരണപ്രവർത്തനങ്ങൾ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്‌തു.

സർക്കാരും സ്വകാര്യ മേഖലയും തമ്മിലുള്ള ടീം വർക്കിനെ ദോഹ മുനിസിപ്പാലിറ്റി ഡയറക്ടർ എഞ്ചിനീയർ മുഹമ്മദ് ഹസ്സൻ അൽ നുഐമി പ്രശംസിക്കുകയും മാലിന്യ നിർമാർജന നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. നിരീക്ഷണം വർദ്ധിപ്പിക്കുകയാണെന്നും 2017 ലെ 18-ആം നമ്പർ പൊതുശുചിത്വ നിയമ പ്രകാരമുള്ള പിഴകൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ കാമ്പെയ്‌നിനെ പിന്തുണയ്ക്കുന്നതിൽ അഭിമാനമുണ്ടെന്നും പരിസ്ഥിതി സൗഹൃദ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ പ്രതിജ്ഞാബദ്ധനാണെന്നും സീഷോർ ഗ്രൂപ്പ് സിഇഒ സലേം അൽ മുഹന്നദി പറഞ്ഞു.

അൽ തുമാമയിലെ അൽ ഫുർജാൻ പാർക്ക് ഏകദേശം തയ്യാറായതായും 2025-ന്റെ മൂന്നാം പാദത്തിൽ തുറക്കുമെന്നും മന്ത്രാലയം പ്രഖ്യാപിച്ചു.

വൃത്തിയുള്ളതും സുസ്ഥിരവുമായ ഒരു നഗരത്തിനായി മാലിന്യ സംസ്‌കരണ നിയമങ്ങൾ ശരിയായ രീതിയിൽ പാലിക്കാൻ എല്ലാ ഡെവലപ്പർമാരോടും കോൺട്രാക്ടർമാരോടും മന്ത്രാലയം അഭ്യർത്ഥിച്ചു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button