കെട്ടിടം തകർന്ന് പരിക്കേറ്റവരെ സന്ദർശിച്ച് അധികൃതർ
സെൻട്രൽ ദോഹയിലെ ബിൻ ദുർഹാം മേഖലയിൽ കെട്ടിടം തകർന്ന സംഭവത്തിൽ പരിക്കേറ്റവരെ ആഭ്യന്തര മന്ത്രാലയത്തിലെ ഒരു പ്രതിനിധി സംഘം സന്ദർശിച്ചു. പരിക്കേറ്റവർ ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ ചികിത്സയിലാണ്.
“പരിക്കേറ്റ എല്ലാവരോടും പ്രതിനിധി സംഘം വലിയ ഉത്കണ്ഠ പ്രകടിപ്പിക്കുകയും അവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. അവരുടെ ദൈനംദിന ജീവിതം പുനരാരംഭിക്കാൻ ആവശ്യമായ എല്ലാ പരിചരണവും നൽകുന്നതിന് ഉത്തരവാദിത്തപ്പെട്ട അധികാരികൾ അശ്രാന്തമായി പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി,” MoI ട്വീറ്റ് ചെയ്തു.
പരിക്കേറ്റവരും അവരുടെ പ്രിയപ്പെട്ടവരും ഖത്തറിലെ എല്ലാ ബന്ധപ്പെട്ട അധികാരികളോടും അവരുടെ “അചഞ്ചലമായ പിന്തുണയ്ക്കും ശ്രദ്ധയ്ക്കും വൈദ്യ സഹായത്തിനും” ഹൃദയംഗമമായ നന്ദി പ്രകടിപ്പിച്ചു.
ബുധനാഴ്ച സെൻട്രൽ ദോഹയിലെ ബിൻ ദുർഹാം മേഖലയിൽ നാല് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടം തകർന്നുവീണാണ് അപകടമുണ്ടായത്. ഒരാൾ മരിച്ച സംഭവത്തിൽ ഒമ്പത് പേരെ രക്ഷപ്പെടുത്തി. 12 കുടുംബങ്ങളെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp