പുതിയ സ്വകാര്യ സ്‌കൂളുകൾക്ക് അപേക്ഷ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രാലയം
2022-2023 അധ്യയന വർഷത്തേക്ക് പുതിയ സ്വകാര്യ സ്‌കൂളുകളും കിന്റർഗാർട്ടനുകൾകളും (കെജി) അനുവദിക്കുന്നതിനും ലൈസൻസ് നൽകുന്നതിനുമുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) അറിയിച്ചു. നവംബർ 1 മുതൽ ഡിസംബർ 31 വരെയാണ് ഇതിനായി അപേക്ഷിക്കേണ്ടത്.
സ്വകാര്യ സ്കൂൾ ലൈസൻസിംഗ് മാനുവൽ അനുസരിച്ച് ഉടമ, സ്‌കൂൾ സ്ഥലം, അക്കാദമിക് ഘടന എന്നിവ സംബന്ധിച്ച് മന്ത്രാലയം ചില വ്യവസ്ഥകളും നിബന്ധനകളും നിര്ബന്ധമാക്കിയിട്ടുണ്ട്:
– അപേക്ഷകൻ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെയോ അതിന്റെ ഏതെങ്കിലും അനുബന്ധ സ്ഥാപനത്തിലെയോ ജീവനക്കാരനാകരുത്.
– അപേക്ഷകന്റെ ഐഡി കാർഡിന്റെ പകർപ്പ് സമർപ്പിക്കണം.
– അപേക്ഷകന്റെ പ്രായം 21 വയസ്സിൽ കുറയരുത്.
അപേക്ഷകൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. അന്വേഷണങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും വെബ്‌സൈറ്റ്: https://elr.edu.gov.qa
സ്വകാര്യ സ്കൂൾ ലൈസൻസിംഗ് വകുപ്പിന്റെ ഫോണ് നമ്പറുകൾ: 44045128, 44044772.