Qatar

മിഡ്-ടേം പരീക്ഷകളുടെ തീയതികൾ മാറ്റി വിദ്യാഭ്യാസമന്ത്രാലയം

വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) 2024-2025 അധ്യയന വർഷത്തിലെ രണ്ടാം സെമസ്റ്ററിലേക്കുള്ള മിഡ്-ടേം പരീക്ഷകളുടെ തീയതികൾ മാറ്റി. റമദാൻ ആരംഭിക്കുന്ന സമയത്ത് പരീക്ഷകൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കാനാണിത്.

2025 ഫെബ്രുവരി 18 മുതൽ 27 വരെയാണ് പുതിയ പരീക്ഷാ തീയതികൾ.

“ഞങ്ങളുടെ വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനും റമദാൻ തുടക്കത്തിൽ പരീക്ഷകൾ വരുന്നത് ഒഴിവാക്കുന്നതിനുമായി, ഒന്നു മുതൽ പതിനൊന്ന് വരെയുള്ള ക്ലാസുകളിലെ പരീക്ഷാ തീയതികൾ മാറ്റാൻ ഞങ്ങൾ തീരുമാനിച്ചു. റമദാൻ ആരംഭിക്കുന്നതിന് മുമ്പ് നന്നായി തയ്യാറെടുക്കാനും പരീക്ഷകൾ പൂർത്തിയാക്കാനും ഇത് വിദ്യാർത്ഥികളെ സഹായിക്കും.” ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ മന്ത്രാലയം പറഞ്ഞു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button