Qatar
നിയമപരമല്ലാതെ പ്രവർത്തിക്കുന്ന ക്രഷിങ് കമ്പനിക്കെതിരെ നടപടിയെടുത്ത് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം
പ്രവർത്തിക്കാനുള്ള ലൈസൻസ് നേടാതെ, അനൗദ്യോഗിക ഇൻവോയ്‌സുകളിൽ പ്രവർത്തിക്കുന്ന ഖത്തറിലെ ക്രഷിംഗ് കമ്പനികളിലൊന്നിന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) പിഴ ചുമത്തി.
സംഭവവുമായി ബന്ധപ്പെട്ട് തുടർന്നുള്ള നിയമനടപടികൾ സ്വീകരിക്കാൻ നിയമലംഘനം നടത്തിയ കമ്പനിയെ ഉത്തരവാദിത്തപ്പെട്ട അധികാരികൾക്ക് വന്യജീവി സംരക്ഷണ വകുപ്പ് റഫർ ചെയ്‌തിട്ടുണ്ട്.