ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) 2021ലെ മെഴ്സിഡസ് ബെൻസ് എസ്-ക്ലാസ് മോഡൽ തിരിച്ചുവിളിച്ചു. നാസർ ബിൻ ഖാലിദ് ഓട്ടോമൊബൈൽസിന്റെ സഹകരണത്തോടെ തിരിച്ചെടുക്കൽ നടപടി പൂർത്തിയാക്കും.
കാറിന്റെ മുൻനിരയിൽ വലതു വശത്തെ സീറ്റ് ബെൽറ്റ് നിർമ്മാതാക്കൾ അവകാശപ്പെടുന്ന സ്പെസിഫിക്കേഷൻസുമായി യോജിക്കാത്തതും കൃത്യമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതും കാരണം ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനാണ് മോഡൽ തിരിച്ചുവിളിക്കുന്നത്.
അറ്റകുറ്റപ്പണികൾക്കായി ഡീലറുമായി സഹകരിക്കുകയും പ്രശ്‌നങ്ങൾ പരിഹരിച്ചു എന്ന് ഉറപ്പുവരുത്താൻ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്യുമെന്ന് എംഒസിഐ പറഞ്ഞു.
സമാനമായ രീതിയിൽ പരാതികളും നിർദ്ദേശങ്ങളും, തത്സമയം റിപ്പോർട്ട് ചെയ്യാൻ ഉപഭോക്താക്കൾക്ക് വാണിജ്യമന്ത്രാലയത്തിന്റെ നിർദ്ദേശമുണ്ട്: കോൾ സെന്റർ: 16001, ഇ-മെയിൽ: info@moci.gov.qa, ട്വിറ്റർ: @MOCIQATAR, ഇൻസ്റ്റഗ്രാം: MOCIQATAR, Android, iOSനുള്ള MoCI മൊബൈൽ ആപ്പ്: MOCIQATAR