Qatar
അസ്ഥിരമായ കാലാവസ്ഥ വരവറിയിക്കുന്നു, ഖത്തറിൽ ഇന്ന് മുതൽ മുടൽമഞ്ഞിനു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

2025 മാർച്ച് 27 വ്യാഴാഴ്ച്ച മുതൽ രാത്രിയിലും പുലർച്ചെയുമായി രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞു രൂപപ്പെടുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അടുത്ത ആഴ്‌ച്ച ആദ്യം വരെ ഈ അവസ്ഥ തുടരുമെന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വകുപ്പ് മുന്നറിയിപ്പ് നൽകി.
ദൂരക്കാഴ്ച്ച 2 കിലോമീറ്ററിൽ താഴെയായി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിക്കുന്നു.
അൽ സറായത്ത് സീസൺ ആരംഭിച്ചതിനാൽ ഇനിയുള്ള ദിവസങ്ങളിൽ കാലാവസ്ഥയിൽ പെട്ടന്നുള്ള മാറ്റങ്ങൾ ഉണ്ടാകുമെന്ന് വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE