Qatar
മീൻ വലകൾ പിടിച്ചെടുത്തു; പൊതുജനങ്ങളോട് നിർദ്ദേശവുമായി മന്ത്രാലയം
ദോഹ: അൽ ആലിയ ദ്വീപിന് സമീപം കണ്ടെത്തിയ ഉപേക്ഷിച്ച മത്സ്യബന്ധന വലകൾ പിടിച്ചെടുത്തതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. വലിച്ചെറിഞ്ഞ വലയിൽ ചത്ത മത്സ്യങ്ങളുണ്ടായിരുന്നു. ഇത് ഉദ്യോഗസ്ഥർ നീക്കം ചെയ്യുകയും പരിസരം വൃത്തിയാക്കുകയും ചെയ്തു.
പാരിസ്ഥിതിക ലംഘനങ്ങളും ദുരുപയോഗങ്ങളും, കടലിൽ ഉപേക്ഷിക്കുന്ന വലകളും കാണുകയാണ് എങ്കിൽ, കോൾ സെന്റർ നമ്പർ 184 മായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യാൻ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇത് 24/7 പ്രവർത്തിക്കുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi