ഖത്തറിലെ രണ്ടു പ്രൈവറ്റ് ഹെൽത്ത് സെന്ററുകൾ അടച്ചുപൂട്ടി മന്ത്രാലയം, ഹെൽത്ത് പ്രാക്റ്റിഷണറുടെ ലൈസൻസ് റദ്ദാക്കി

പ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ എണ്ണം സ്പെഷ്യലിസ്റ്റുകൾ ഇല്ലാത്തതിനാൽ ഒരു പ്രൈവറ്റ് ഹെൽത്ത് സെന്റർ അടച്ചുപൂട്ടിയതായി പൊതുജനാരോഗ്യ മന്ത്രാലയം ഇന്നലെ പ്രഖ്യാപിച്ചു.
ഇതിനു പുറമെ, മറ്റൊരു പ്രൈവറ്റ് ഹെൽത്ത് സെന്ററിലെ പ്രസവചികിത്സ, ഗൈനക്കോളജി യൂണിറ്റ് മന്ത്രാലയം താൽക്കാലികമായി അടച്ചുപൂട്ടി. കൂടാതെ പ്രൊഫഷണൽ ലൈസൻസിന്റെ പരിധിക്ക് പുറത്ത് ജോലി ചെയ്‌ത ഒരു ആരോഗ്യ പ്രവർത്തകന്റെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കുകയും ചെയ്തു.
ഹെൽത്ത്കെയർ ഫെസിലിറ്റിസ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും രോഗികളുടെ സുരക്ഷ സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പതിവ് പരിശോധനകളുടെ ഭാഗമാണ് ഈ നടപടികൾ.
ഖത്തറിലെ എല്ലാ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും ആരോഗ്യ മേഖലയിലെ നിയമങ്ങൾ പാലിക്കണമെന്നും എല്ലാ ആവശ്യകതകളും പാലിക്കണമെന്നും രോഗികൾക്ക് സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ പരിചരണം നൽകണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t