സൂക്ഷിക്കുക, ബീച്ചുകൾ മാറിയാൽ പണി കിട്ടും; തരം തിരിച്ച് മന്ത്രാലയം
ഈദുൾ അദാ അവധിക്കായി രാജ്യത്തെ ബീച്ചുകളെ തരം തിരിച്ച് ഖത്തർ മുൻസിപ്പാലിറ്റി മന്ത്രാലയം. പൊതു ബീച്ചുകൾ, കുടുംബങ്ങൾക്ക് മാത്രം, സ്ത്രീകൾക്ക് മാത്രം, കോർപ്പറേറ്റ് തൊഴിലാളികൾക്കും ബാച്ചിലർമാർക്കും വേണ്ടി എന്നിങ്ങനെ നാലായാണ് ബീച്ചുകൾ തരം തിരിച്ചിരിക്കുന്നത്.
രാജ്യത്തുടനീളമുള്ള ബീച്ചുകൾ ഈദുൽ അദ്ഹ അവധിക്കായി ഒരുക്കിയിട്ടുണ്ട്. മറ്റുള്ളവർ കുടുംബങ്ങൾക്ക് വേണ്ടിയുള്ള ബീച്ചുകളിൽ പ്രവേശിക്കുന്നതും ഉപയോഗിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഏറ്റവും പ്രധാനപ്പെട്ട ബീച്ചുകൾ താഴെപ്പറയുന്നവയാണ്, മന്ത്രാലയം പട്ടികപ്പെടുത്തിയത്:
കുടുംബങ്ങൾക്ക് മാത്രം: അൽ വക്ര ബീച്ച്, അൽ ഫർക്കിയ ബീച്ച്, അൽ ഖോർ, സീലൈൻ ബീച്ച്, അൽ ഘരിയ ബീച്ച്
സ്ത്രീകൾക്ക് മാത്രം: സിമൈസ്മ ബീച്ച്, അൽ മംലാഹ ബീച്ച്
കോർപ്പറേറ്റ് തൊഴിലാളികൾക്കും ബാച്ചിലർമാർക്കും: അൽ ഖരിജ് ബീച്ച്
ബീച്ചുകളുടെ മുഴുവൻ പട്ടികയും അവയുടെ സ്ഥാനവും മന്ത്രാലയത്തിന്റെ ട്വിറ്റർ പേജിൽ കാണാം.
The beaches of Qatar during Eid Al Adha holiday#MinistryOfMunicipality #Qatar #EidMubarak pic.twitter.com/EQKpsFu7BV
— وزارة البلدية | Ministry Of Municipality (@albaladiya) July 8, 2022
കടൽത്തീരങ്ങൾ ഉപയോഗിക്കുന്നവർക്കായി മന്ത്രാലയം ചില പൊതു നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്: മണലിൽ നേരിട്ട് തീയിടുന്നത് ഒഴിവാക്കുക; കൽക്കരി മണലിൽ കുഴിച്ചിടരുത്; പൊതു ശുചിത്വം പാലിക്കുക; നിയുക്ത ബിന്നുകളിൽ മാത്രം മാലിന്യം ഉപേക്ഷിക്കുക; നീന്തുമ്പോൾ ലൈഫ് ജാക്കറ്റ് ധരിക്കുക.