WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
HealthQatar

ഈ ഇന്ത്യൻ ഐഡ്രോപ്പ് ബ്രാൻഡ് അന്ധതയ്ക്കും മരണത്തിനും വരെ കാരണമാകുന്നു; വ്യക്തമാക്കി ഖത്തർ ആരോഗ്യ മന്ത്രാലയം

ഇന്ത്യയിൽ ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന EzriCare Artificial Tears എന്ന ലൂബ്രിക്കേറ്റിംഗ് ഐഡ്രോപ്പ് ഖത്തറിൽ രജിസ്റ്റർ ചെയ്യുകയോ ലൈസൻസ് നൽകുകയോ ചെയ്തിട്ടില്ലെന്നും രാജ്യത്തേക്ക് ഇറക്കുമതി ചെയ്തിട്ടില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം (MoPH) സ്ഥിരീകരിച്ചു.

ഐഡ്രോപ്പ് ബ്രാൻഡ് ചില സ്ഥലങ്ങളിൽ അന്ധതയ്ക്കും മരണത്തിനും കാരണമായതായി റിപ്പോർട്ടുകൾ വന്നതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം. എന്നാൽ ഖത്തറിൽ അത്തരം റിപ്പോർട്ടുകൾ ഇല്ല.

കമ്പനി നിർമ്മിക്കുന്ന എയ് ഡ്രോപ്പുകളുടെ ഇറക്കുമതി നേരത്ത യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (FDA) വിലക്കിയിരുന്നു. ഇതേതുടർന്ന് ഇന്ത്യയിലെ ഡ്രഗ് റെഗുലേറ്ററായ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO), ചെന്നൈ ആസ്ഥാനമായുള്ള നിർമ്മാതാക്കളായ ഗ്ലോബൽ ഫാർമ ഹെൽത്ത്‌കെയർ സെന്റർ പരിശോധിക്കാൻ വിദഗ്ധ സംഘത്തെ വെള്ളിയാഴ്ച അയച്ചു.

കമ്പനിയുടെ ആർട്ടിഫിഷ്യൽ ടിയേഴ്സ് ബ്രാൻഡായ ഐഡ്രോപ്പുകൾ ഒന്നിലധികം പ്രതികൂല സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് FDA  പറഞ്ഞു. “ഇന്ന് വരെ, നേത്ര അണുബാധകൾ, സ്ഥിരമായ കാഴ്ച നഷ്ടപ്പെടൽ, രക്തപ്രവാഹത്തിൽ അണുബാധയോട് കൂടിയ മരണം എന്നിവ ഉൾപ്പെടെ 55 പ്രതികൂല സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തു. വിഷാംശ സാധ്യത മുൻനിർത്തി ഐഡ്രോപ്പിന്റെ എല്ലാ ഭാഗങ്ങളും കമ്പനി വിപണിയിൽ നിന്ന് സ്വമേധയാ തിരിച്ചുവിളിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button