നഷ്ടപ്പെട്ട ഫാൽക്കൺ പക്ഷികളെ കണ്ടെത്താൻ സഹായിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം
ഫാൽക്കൺ പക്ഷികളുടെ ഉടമകൾക്കും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും ഇവയെ നഷ്ടമാകുന്ന പക്ഷം സേവന വാഗ്ദാനവുമായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി.
സുരക്ഷാ പട്രോളിംഗിനൊപ്പം, ഉടമകളെ വ്യാവസായിക നഗരങ്ങളിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയും ഫാൽക്കണുകളെ വീണ്ടെടുക്കാൻ അവരെ സഹായിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഉടമകൾക്ക് സഹായം തേടാവുന്ന ഹോട്ട്‌ലൈൻ നമ്പറുകൾ മന്ത്രാലയം ലിസ്റ്റ് ചെയ്തു. “നിയമപരമായ ഉത്തരവാദിത്തം ഒഴിവാക്കുന്നതിന് അധികാരികളുമായി സഹകരിക്കാനും ഹോട്ട്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാനും എല്ലാവരോടും അഭ്യർത്ഥിക്കുന്നു,”
ഇനിപ്പറയുന്ന നഗരങ്ങളിലെ ഹോട്ട്‌ലൈൻ നമ്പറുകൾ ചുവടെ സൂചിപ്പിച്ചിരിക്കുന്നു.
റാസ് ലഫാൻ: 40146555, 40146444
ദുഖാൻ: 40141000, 40142400
മെസായിദ്: 40138645, 40138644
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv