
ഉമ്മുസലാൽ മുൻസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന അൽ-അദ്ദ മാർട്ട് 30 ദിവസത്തേക്ക് അടച്ചുപൂട്ടാൻ അധികൃതർ തീരുമാനം പുറപ്പെടുവിച്ചതായി മുൻസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
ഭക്ഷ്യ ഗുണമേന്മ സംബന്ധിച്ച 1990ലെ 8-ാം നമ്പർ നിയമത്തിന്റെ ലംഘനമാണ് അടച്ചുപൂട്ടലിന് കാരണമായത്.
അൽ-അദ്ദ മാർട്ടിന്റെ സ്റ്റോറിൽ നിന്ന് ശേഖരിച്ച സാമ്പിൾ ഭക്ഷ്യ പദാർത്ഥങ്ങളുടെ ലബോറട്ടറി ഫലങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന് മന്ത്രാലയം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.