Qatar
റമദാൻ മാസത്തിൽ സർക്കാർ സ്‌കൂളുകളുടെയും കിന്റർഗാർട്ടനുകളുടെയും പ്രവൃത്തി സമയം പ്രഖ്യാപിച്ച് മന്ത്രാലയം

റമദാൻ മാസത്തിൽ 2024-2025 അധ്യയന വർഷത്തേക്കുള്ള സർക്കാർ സ്‌കൂളുകളുടെയും കിൻ്റർഗാർട്ടനുകളുടെയും ഔദ്യോഗിക പ്രവൃത്തി സമയം വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.
സർക്കാർ സ്‌കൂളുകളിലെയും കിൻ്റർഗാർട്ടനുകളിലെയും വിദ്യാർത്ഥികൾക്ക് രാവിലെ 8.30 മുതൽ 12 വരെയാണ് പ്രവൃത്തി സമയം. അഡ്മിനിസ്ട്രേറ്റീവ്, ടീച്ചിംഗ് സ്റ്റാഫ് രാവിലെ 8:30 മുതൽ 12:30 വരെ പ്രവർത്തിക്കും.
വിശുദ്ധ മാസത്തിൻ്റെ പ്രത്യേകതയെ മാനിച്ച് വിദ്യാർത്ഥികൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ സമയക്രമം നിശ്ചയിച്ചിരിക്കുന്നതെന്ന് മന്ത്രാലയം പറഞ്ഞു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx