ഖത്തറിൽ ഡെലിവറി സർവീസുകൾക്ക് നിരക്ക് നിയന്ത്രണം പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം. ബൈക്ക് ഡെലിവറി സേവനങ്ങൾക്ക് 10 റിയാലും വാഹനങ്ങളിൽ ഡെലിവറി നടത്തുന്നതിന് 20 റിയാലും മാത്രമേ ചാർജ്ജ് ഈടാക്കാവൂ.
ഓണ്‍ലൈൻ വാണിജ്യ പ്ലാറ്റ്ഫോമുകളിൽ മാർക്കറ്റിങ്ങിന് മാത്രമായി, ഓർഡറിന്റെ മൊത്തം വിലയുടെ 10% വരെ ചാർജ്ജ് ഈടാക്കാം. എന്നാൽ മാർക്കറ്റിങ്ങും ഡെലിവറിയും ഉണ്ടെങ്കിൽ ഇത് ഓർഡറിന്റെ 19% വരെയാകാമെന്നും മന്ത്രാലയം അറിയിച്ചു.
ഇ-മാർക്കറ്റിങ്ങ്, ഡെലിവറി സേവനങ്ങൾക്ക് ഫീസ് നിബന്ധനകൾ പാലിക്കേണ്ടത് നിർബന്ധമാണ്. അംഗീകൃത സമിതികളുടെ അനുവാദമില്ലാതെ സാധനങ്ങൾക്കും സേവനങ്ങൾക്കും വില വർധിപ്പിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും മന്ത്രാലയം വ്യക്തമാക്കി.