Qatar

സീലൈനും ഖോർ അൽ ഉദെയ്ദും സന്ദർശിക്കുന്നവർക്ക് മന്ത്രാലയത്തിന്റെ പ്രത്യേക നിർദ്ദേശങ്ങൾ

ഈദ് അൽ ഫിത്തർ അവധി ഇന്ന്, ഏപ്രിൽ 10-ന് ആരംഭിക്കുന്നതിനാൽ, സീലൈൻ ബീച്ച്, ഇൻലാന്റ് സീ എന്നറിയപ്പെടുന്ന ഖോർ അൽ ഉദെയ്ദ് തുടങ്ങിയ രാജ്യത്തുടനീളമുള്ള നാച്ചുറൽ റിസർവ് കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകർ ആഘോഷങ്ങൾ ഉത്തരവാദപരമായി മാത്രം നടത്താൻ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) നിർദ്ദേശിച്ചു.

ഈ പ്രകൃതിരമണീയമായ സ്ഥലങ്ങൾ സന്ദർശിക്കാൻ MoECC പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അതോടൊപ്പം സമുദ്രജീവികളുടെയും ജൈവവൈവിധ്യത്തിൻ്റെയും സംരക്ഷണത്തിന് പാരിസ്ഥിതിക മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ അവരെ ഓർമ്മിപ്പിക്കുന്നു – മന്ത്രാലയം വ്യക്തമാക്കി.

ആഘോഷ വേളയിൽ, നിരവധി സ്വദേശികളും വിദേശികളും സീലൈൻ ബീച്ചിലേക്കും ഉൾക്കടലിലേക്കും വിശ്രമിക്കാനും വിനോദ പരിപാടികൾ ആസ്വദിക്കാനും ഒഴുകുന്നു. രണ്ട് സ്ഥലങ്ങളും സൂര്യോദയത്തിലും സൂര്യാസ്തമയ സമയത്തും മനോഹരമായ കാഴ്ചകൾ വാഗ്ദാനം ചെയ്യുന്നു. ക്യാമ്പിംഗ്, മീൻപിടുത്തം, നീന്തൽ, ഡ്യൂൺ ബാഷിംഗ്, ക്വാഡ് ബൈക്കിംഗ്, ഒട്ടക സവാരി തുടങ്ങിയ കടൽ, മരുഭൂമി വിനോദങ്ങളുടെ ആസ്വാദകർക്ക് ഈ രണ്ട് പ്രദേശങ്ങളും ജനപ്രിയമാണ്.

“ഖോർ അൽ ഉദൈദിൻ്റെയും സീലൈൻ ബീച്ചിൻ്റെയും അത്ഭുതം ഉത്തരവാദിത്തത്തോടെ അനുഭവിക്കുക!  പാരിസ്ഥിതിക മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും ഈ അതിശയകരമായ സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക,” മന്ത്രാലയം കുറിച്ചു.

ബീച്ചുകളും ദ്വീപുകളും വൃത്തിയായി സൂക്ഷിക്കാൻ, മുനിസിപ്പാലിറ്റി മന്ത്രാലയം ക്ലീനിംഗ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പൊതു ശുചിത്വം പാലിക്കാനും മാലിന്യ നിർമാർജനത്തിനായി നിയുക്ത ബിന്നുകൾ ഉപയോഗിക്കാനും മണലിൽ നേരിട്ട് തീയിടുന്നത് ഒഴിവാക്കുന്നതുപോലുള്ള നിർദ്ദേശങ്ങൾ പാലിക്കാനും സന്ദർശകരോട് അഭ്യർഥിച്ചു.

യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയൻ്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്കോ) അംഗീകരിച്ച പ്രകൃതിദത്ത റിസർവ് എന്ന നിലയിൽ ഖോർ അൽ ഉദൈദിന് വേറിട്ട മൂല്യമുണ്ട്. യുഎൻ ഏജൻസിയുടെ അഭിപ്രായത്തിൽ, ഖോർ അൽ ഉദൈദ് “ആഗോളതലത്തിൽ സവിശേഷമായ ഭൂമിശാസ്ത്രപരമായ പ്രത്യകതകളാൽ രൂപംകൊണ്ട ഒരു ശ്രദ്ധേയമായ ഭൂപ്രകൃതിയാണ്”.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button